കൊച്ചി: നയതന്ത്ര വഴിയിലൂടെയുള്ള സ്വര്‍ണക്കടത്തുകേസില്‍ എന്‍.ഐ.എ. പിടികൂടിയ സ്വപ്‌ന സുരേഷും സന്ദീപ് നായരും പ്രാഥമിക ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചെന്നു സൂചന. ഇത്തരത്തില്‍ എട്ടു തവണ സ്വര്‍ണം കടത്തിയെന്നും ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്നും ഇരുവരും പറഞ്ഞു. യു.എ.ഇയുടെ തിരുവനന്തപുരം...
കൊച്ചി : സ്വപ്ന സുരേഷും സന്ദീപ് നായരും എന്തുകൊണ്ടാണു ബെംഗളൂരുവിലേക്കു കടന്നതെന്ന ചോദ്യത്തിന്മേൽ എൻഐഎ പിടിമുറുക്കുന്നു. രാഷ്ട്രീയം, സിനിമ, രാജ്യാന്തര കൺസൽറ്റൻസികൾ, വിനോദസഞ്ചാരം തുടങ്ങി ഒട്ടേറെ മേഖലകളിലേക്ക് അന്വേഷണം നീങ്ങുമെന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.
സ്വപ്ന കുടുംബസമേതം ബെംഗളൂരുവിലെത്തിയത് അവിടെയുള്ള സംരക്ഷകർ ഒരുക്കിയ സുരക്ഷാവലയത്തിലേക്കായിരുന്നു. എന്നാൽ, കേസ്...
ദുബായ്: തന്നെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്ന് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന ഫൈസല്‍ ഫരീദ്. കേസില്‍ മൂന്നാംപ്രതിയായ ഫൈസില്‍ ഇടപാടില്‍ തനിക്ക് പങ്കില്ലെന്ന വിശദീകരണവുമായി രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രമാണെങ്കിലും കള്ളക്കടത്തുമായി തനിക്ക് ബന്ധമില്ല.
ദുബായില്‍ ബിസിനസ് ചെയ്യുകയാണ് താന്‍. സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ല....
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും മകളും എന്‍ഐഎ ഓഫിസിൽ. സ്വപ്നയ്ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കാനാണ് ഇരുവരെയും വിളിച്ചു വരുത്തിയത് എന്നാണു സൂചന. ഇവർ സ്വപ്നയ്ക്കൊപ്പം ബെംഗളൂരുവിൽ ഉണ്ടായിരുന്നു.
സ്വപ്നയും സന്ദീപുമായി എൻഐഎ സംഘം കേരളത്തിലക്കു തിരിച്ചതിനുപിന്നാലെയാണ് മറ്റൊരു വാഹനത്തിൽ ഇരുവരും വന്നത്....
അറസ്റ്റിലായ സ്വർണക്കടത്ത് സംഘം മുൻപ് പ്രശസ്ത കായിക താരം കൂടിയായ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് എതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സഹായം നൽകിയിരുന്നുവെന്ന് സൂചന. ഉദ്യോഗസ്ഥയ്ക്ക് എതിരായ സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിൽ സംഘത്തിന് ബന്ധമുണ്ടെന്നാണ് വിവരം. കേസിൽ മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്.
സ്വർണക്കടത്ത്...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫാസില്‍ ഫരീദിനായി എന്‍ഐഎ അന്വേഷണം നടത്തുന്നു. ഫാസിലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാസില്‍ താമസിക്കുന്നത് ദുബായ് അല്‍-റാഷിദിയയിലാണെന്നും വിവരം. ഇയാള്‍ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു....