സ്വപ്നയു‍ടെ ഭർത്താവും മകളും എൻഐഎ ഓഫിസിൽ എത്തിയത് എന്തിന്?

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും മകളും എന്‍ഐഎ ഓഫിസിൽ. സ്വപ്നയ്ക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കാനാണ് ഇരുവരെയും വിളിച്ചു വരുത്തിയത് എന്നാണു സൂചന. ഇവർ സ്വപ്നയ്ക്കൊപ്പം ബെംഗളൂരുവിൽ ഉണ്ടായിരുന്നു.

സ്വപ്നയും സന്ദീപുമായി എൻഐഎ സംഘം കേരളത്തിലക്കു തിരിച്ചതിനുപിന്നാലെയാണ് മറ്റൊരു വാഹനത്തിൽ ഇരുവരും വന്നത്. എൻഐഎ ഓഫിസിലേക്കു വന്ന ഇവരോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ സ്വപ്നയുടെ ഭർത്താവാണെന്നു വ്യക്തമാക്കിയെങ്കിലും കൂടുതൽ സംസാരിച്ചില്ല. തുടർന്ന് ഓഫിസിനകത്തേക്കു പോവുകയായിരുന്നു.

അതിനിടെ, പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും റിമാന്‍ഡില്‍ കഴിയുക കോവിഡ് കെയർ സെന്ററുകളിൽ. സ്വപ്നയെ തൃശൂരിലെ അമ്പിളിക്കല കോവിഡ് സെന്ററിലേക്കും സന്ദീപിനെ അങ്കമാലി കറുകുറ്റി കോവിഡ് സെന്ററിലേക്കും മാറ്റി. ഇരുവരെയും ആലുവ ജനറൽ ആശുപത്രിയില്‍ എത്തിച്ച് കോവിഡ് സ്രവ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular