തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫാസില്‍ ഫരീദിനായി എന്‍ഐഎ അന്വേഷണം നടത്തുന്നു. ഫാസിലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫാസില്‍ താമസിക്കുന്നത് ദുബായ് അല്‍-റാഷിദിയയിലാണെന്നും വിവരം. ഇയാള്‍ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു. ഫാസിലിന് ദുബായില്‍ ഉന്നത ബന്ധങ്ങളുണ്ടെന്നും എന്‍ഐഎ.
സ്വര്‍ണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയില്‍ ആണ് ഫാസിലിന്റെ വീട്. 19ാം വയസില്‍ ഗള്‍ഫിലേക്ക് പോയ ഫാസില്‍ 2003ല്‍ ആണ് ആദ്യമായി വിദേശത്തെത്തിയത്. സ്വര്‍ണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം.
FOLLOW US pathramonline