Tag: football

ഗോള്‍ പൂരം; ലോകകപ്പ് ആദ്യ മത്സരത്തില്‍ സൗദിക്കെതിരേ തകര്‍പ്പന്‍ ജയം നേടി റഷ്യ

മോസ്‌കോ: സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ നേടിയാണ് റഷ്യയുടെ തേരോട്ടം. യൂറി ഗസിന്‍സ്‌കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആര്‍ട്ടം സ്യൂബ (71), അലക്‌സാണ്ടര്‍...

ഐ.എം. വിജയന്റെ ജീവിതവുമായി അരുണ്‍ ഗോപി എത്തുന്നു..

ഫുള്‍ബോള്‍ താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേര്‍സി അണിയും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ്...

മകന്റെ പേരിലും ഫുട്ബോളിനോടുള്ള പ്രണയം ഒളിപ്പിച്ച് വിനീത്

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സി.കെ വിനീത് എന്ന മലയാളി താരം.അടുത്തിടെയാണ് സി കെ വിനീതിന് മകന്‍ ജനിച്ചത്. തനിക്ക് മകന്‍ ജനിച്ചപ്പോള്‍ അവന്‍ മതമില്ലാതെ വളരുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മകന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് വിനീത്. ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മകന്റെ പേരിലും ഫുട്ബോളിനോടുള്ള...

കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍; ഇനി ഏറ്റുമുട്ടല്‍ ബംഗാളുമായി

കൊല്‍ക്കത്ത: ചാമ്പ്യന്മാരായ മിസോറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി വന്ന അഫ്ദാലിന്റെ ഗോളില്‍ ആറു വര്‍ഷത്തിന് ശേഷം കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. രണ്ടാം...

സന്തോഷ് ട്രോഫി കേരളം ഇന്ന് സെമിയില്‍

സന്തോഷ് ട്രോഫി കേരളം ഇന്ന് സെമിയില്‍ ഗ്രൂപ്പില്‍ ബിയിലെ രണ്ടാംസ്ഥാനക്കാരായ മിസോറാമിനെ നേരിടും. ഫൈനല്‍ ലക്ഷ്യമാക്കി ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയോട് തോറ്റതു കൊണ്ടാണ് മിസോറാം രണ്ടാം സ്ഥാനത്തായത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്...

മഹാരാഷ്ട്രയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം; കേരളം സന്തോഷ് ട്രോഫി സെമിയില്‍

കൊല്‍ക്കത്ത: തകര്‍പ്പന്‍ ജയവുമായി കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ കേരളം മടക്കമില്ലാത്ത...

കൊച്ചിയില്‍ ഇനി ക്രിക്കറ്റ് വേണ്ടേ…? ഗ്രൗണ്ട് കുത്തിപ്പൊളിച്ച് ഉണ്ടാക്കുന്നത് പിച്ച് അല്ല, ശവപ്പെട്ടിയാണ്…! പ്രതിഷേധം വ്യാപകം

സ്വന്തം ലേഖകന്‍ കൊച്ചി: മത്സരം ഫുട്‌ബോളായാലും ക്രിക്കറ്റായാലും കൊച്ചി സ്‌റ്റേഡിയം എപ്പോഴും നിറഞ്ഞുകവിഞ്ഞിരിക്കും. അതാണ് മലയാളികളുടെ സ്‌പോര്‍ട്‌സ് സ്‌നേഹം. ഒരുകാലത്ത് കൊച്ചിയില്‍ സ്ഥിരം ക്രിക്കറ്റ് മത്സരം മാത്രമായിരുന്നു. കാത്ത് കാത്തിരുന്നാലാണ് കേരളത്തിലേക്ക് ഒരു ഏകദിനം എത്തുക. നിറഞ്ഞുകവിയുന്ന ഗ്യാലറികള്‍ക്കു മുന്നിലല്ലാതെ ഒരു കളിപോലും ഇവിടെ നടന്നിട്ടുമില്ല....

ആവല്‍സിന്റെ ഇരട്ട ഗോളില്‍ ചെന്നെയിന് കിരീടം

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന കലാശപ്പോരില്‍ ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറിയാണ്...
Advertismentspot_img

Most Popular