Tag: election

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യവാരം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കുക. എത്രഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്തണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തിന് ശേഷമാകും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയെന്നാണ് സൂചനകള്‍. സുരക്ഷാ സേനാംഗങ്ങളുടെ എണ്ണം, വിന്യസിക്കാന്‍...

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്…

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ഐ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേരളത്തിലെത്തും. ജനുവരി 24ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ്...

രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് ആരംഭിച്ചു

ഹൈദരാബാദ്: സംസ്ഥാന നിയമസഭയിലേക്ക് ജനവിധി തേടുന്ന രാജസ്ഥാനിലും തെലങ്കാനയിലും വോട്ടെടുപ്പ് ആരംഭിച്ചു. തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിങ് ആരംഭിച്ചത്. രാജസ്ഥാനിലെ 200ഉം തെലങ്കാനയിലെ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11-നാണ് വോട്ടെണ്ണല്‍. 20 വര്‍ഷത്തിനിടെ ഒരുതവണപോലും ഒരു പാര്‍ട്ടിയെ...

വോട്ടിങ് മെഷീനില്‍ അട്ടിമറി: മെഷീന്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരണവുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.എന്നാല്‍ വൈദ്യുതി തകരാറാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ...

ബിജെപിക്കെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വാജ്‌പേയുടെ മരുമകള്‍; മത്സരിക്കുന്നത് മുഖ്യമന്ത്രിക്കെതിരേ…

റായ്പുര്‍: ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ അദ്ദേഹത്തിനെതിരെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ മരുമകളെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വാജ്‌പേയിയുടെ മരുമകളും മുന്‍ ലോകസഭാംഗവുമായ കരുണ ശുകഌയയാണ് രമണ്‍...

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നവംബര്‍ 12 മുതല്‍; ഡിസംബര്‍ 11 വോട്ടെണ്ണല്‍; പെരുമാറ്റച്ചട്ടം നിലവില്‍വന്നു

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 12 നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 20 നും...

ബിജെപി വീണ്ടും അധികാരത്തില്‍ വരും; എന്‍ഡിഎ 360 സീറ്റുകള്‍ നേടും; ബിജെപി 300 സീറ്റുകള്‍ സ്വന്തമാക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: 2019 ലെ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ സര്‍വേഫലം. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും ബിജെപയുടെ സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12%...

ചെങ്ങന്നൂര്‍ മോഡല്‍ പ്രവര്‍ത്തനം ആവര്‍ത്തിക്കണം; അടുത്ത തെരഞ്ഞെടുപ്പില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളും പിടിക്കാന്‍ സിപിഎം

തിരുവനന്തപുരം: 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റും കിട്ടിയ ചരിത്രം ഇടതുമുന്നണിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലും കൂടുതല്‍ അനുകൂലമായ സാഹചര്യമാണ്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ 20 ലോക്‌സഭാമണ്ഡലങ്ങളും പിടിച്ചടക്കാന്‍ കഴിയും. ഇതിന് ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനതല നേതൃശില്‍പശാലയില്‍ സിപിഎം നിര്‍ദേശിച്ചു. ചെങ്ങന്നൂര്‍ നിയമസഭാ...
Advertismentspot_img

Most Popular

G-8R01BE49R7