അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നവംബര്‍ 12 മുതല്‍; ഡിസംബര്‍ 11 വോട്ടെണ്ണല്‍; പെരുമാറ്റച്ചട്ടം നിലവില്‍വന്നു

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.
രണ്ട് ഘട്ടമായിട്ടായിരിക്കും ചത്തീസ്ഗഢില്‍ വോട്ടെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 12 നും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 20 നും നടക്കും. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുക.
രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും. ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഉച്ചയ്ക്ക് മൂന്ന് മണിക്കേ പ്രഖ്യാപനമുണ്ടാകുവെന്നാണ് അറിയിച്ചത്. എന്നാല്‍ രാജസ്ഥാനിലെ അജ്‌മേറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് ഒരു മണിക്ക് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം മൂന്ന് മണിയിലേക്ക് മാറ്റിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് വാക്താവ് രന്ദീപ് സിങ് സുര്‍ജെവാലയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7