Tag: election

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കും

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കും. അടുത്ത തിങ്കളും ചൊവ്വയും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെയെത്തിയാലുടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഏഴോ എട്ടോ ഘട്ടങ്ങളായുള്ള വോട്ടെടുപ്പിനാണ് സാധ്യത. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന പ്രഖ്യാപനത്തീയതി എന്നാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രഖ്യാപനത്തിനുള്ള...

ആലത്തൂരിലും തരംഗമായി വി.കെ. ശ്രീകണ്ഠന്റെ ‘ജയ് ഹോ’ പദയാത്ര

ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന ജില്ലാ പദയാത്ര 'ജയ് ഹോ' പാലക്കാട് ഗ്രാമങ്ങളെ ഇളക്കിമറിച്ച് മുന്നേറുന്നു. ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്. തരൂര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് 'ജയ് ഹോ' ഏഴാം ദിവസത്തെ പ്രയാണം...

സിബിഐ കുറ്റപത്രം തിരിച്ചടിയായി; പി. ജയരാജന്‍ മത്സരിക്കില്ല; ഇതുവരെ തീരുമാനിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍…

കൊച്ചി: ജില്ലാ സെക്രട്ടറിമാരുള്‍പ്പടെ പാര്‍ട്ടി സംഘടനാച്ചുമതലയുള്ളവര്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനവുമായി സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമായി 20 പേരാണ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഏഴുപേര്‍ മന്ത്രിമാരാണ്. പി. കരുണാകരനും പി.കെ. ശ്രീമതിയും എം.പി.മാര്‍. മറ്റു ഭരണപരമായ ചുമതലയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ പത്തുപേര്‍...

പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ മല്‍സരിച്ചേക്കും

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ പി.സി.ജോര്‍ജിന്റെ നീക്കം. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് പി.സി.ജോര്‍ജ് നല്‍കിയ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പി.സി. ജോര്‍ജ് തുനിയുന്നത്. യു.ഡി.എഫില്‍ എത്തുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാല്‍ താനടക്കം കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. കേരള കോണ്‍ഗ്രസ്...

ആലത്തൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിനോട് ഐഎം വിജയന്റെ പ്രതികരണം

തൃശൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയായി ആലത്തൂരില്‍ മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളി ഐ.എം വിജയന്‍. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല. തന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തന്നെ സമീപിച്ചിരുന്നു. പല നേതാക്കളും സംസാരിച്ചിരുന്നു. എന്നാല്‍ ജോലി വിട്ട് ചിന്തിക്കാന്‍ സമയമായിട്ടില്ല. ജോലിയില്‍ നിന്ന് വിരമിച്ച...

10 സീറ്റുകളില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ 'ജനമഹായാത്ര'യ്ക്കിടയില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിര്‍ദേശം. 25 ന് ദേശീയതലത്തില്‍ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാന്‍ഡ് ഉദ്ദേശ്യം. സംസ്ഥാന തിരഞ്ഞെടുപ്പു...

തിരുവനന്തപുരത്ത് മോഹന്‍ ലാല്‍; ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു ജയം സ്വന്തമാക്കാനുള്ള പതിനെട്ടടവും പയറ്റുകയാണ് ബിജെപി. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ രംഗത്തിറക്കാന്‍ വേണ്ടിയുള്ള എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എംഎല്‍എയുമായ ഒ.രാജഗോപാല്‍ ആണ് തിരുവനന്തപുരത്ത് മോഹന്‍ലാലിനെ പരിഗണിക്കുന്നതായി സ്ഥിരീകരിച്ചത്. 'പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു...

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികള്‍; സീറ്റ് വിഭജനം വെല്ലുവിളിയാകും

കോട്ടയം: ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി കോട്ടയം, ഇടുക്കി ഡി.സി.സികള്‍. ഉമ്മന്‍ചാണ്ടി മത്സര രംഗത്ത് വന്നാല്‍ മധ്യകേരളത്തിലെ യു.ഡി.എഫിന്റെ സീറ്റ് വിഭജന സമവാക്യങ്ങളില്‍ മാറ്റം വന്നേക്കും. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി രംഗത്തെത്തിയാല്‍ ഇതിന് മാറ്റം വരാനിടയുണ്ട്. ഉമ്മന്‍ ചാണ്ടിയാണ്...
Advertismentspot_img

Most Popular

G-8R01BE49R7