തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രികയ്ക്കെതിരേ പരാതി. മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവാനി ബൻസാലാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
2021-2022 വർഷത്തിൽ ആദായനികുതി പരിധിയിൽ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തിൽ...
മൈക്ക് ഒടിഞ്ഞ് വീണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ തലയോലപ്പറമ്പിലെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു. പിന്നീട് മൈക്ക്...
കൊച്ചി:ലോക്സഭ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് അവസാനിച്ചു. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു.
നാളെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും....
കൊച്ചി:മാർച്ച് 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.
ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
മാര്‍ച്ച് 15 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍...
തൃശൂർ: തൃശൂരിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന കെ. മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി. ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'മുരളീധരനോട് ഇ.ഡിയുടെ മുന്നിൽ പോയി സത്യാഗ്രഹം ഇരിക്കാൻ പറ' എന്നായിരുന്നു സുരേഷ്ഗോപിയുടെ മറുപടി.
കരുവന്നൂർ കേസിൽ ഇ.ഡി തുടർച്ചയായി നോട്ടീസ് നൽകിയിട്ടും സിപിഎം നേതാക്കൾ...
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനുള്ള സമയം നാളെ മാർച്ച് 25 തിങ്കളാഴ്ച അവസാനിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ പത്തുദിവസം മുൻപു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്.
18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും...
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ ഥികൾ ഇവരാണ്
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍
ആറ്റിങ്ങല്‍ -വി...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം നിയമസഭകളിലേക്കുള്ള തീയതി ആണ് പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായും മറ്റിടങ്ങളിൽ ഒറ്റ ഘട്ടമായിട്ടുമാണ് തിരഞ്ഞെടുപ്പ്. മിസോറാമിൽ നവംബർ ഏഴിനാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢിൽ ആദ്യഘട്ടം നവംബർ...