രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രികയ്ക്കെതിരേ പരാതി; സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം ഒമ്പത് പേരുടെ പത്രിക തള്ളി

തിരുവനന്തപുരം: നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന്‌ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖ‌റിന്റെ പത്രികയ്ക്കെതിരേ പരാതി. മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവാനി ബൻസാലാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

2021-2022 വർഷത്തിൽ ആദായനികുതി പരിധിയിൽ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. 28 കോടി രൂപയുടെ ആസ്തി മാത്രമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങൾ രാജീവ് ചന്ദ്രേശഖർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അവാനി ബൻസാലും കോൺഗ്രസും ആരോപിക്കുന്നത്.

ബെംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖർ വെളിപ്പെടുത്തിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബൻസാൽ വസ്തു നികുതി അദ്ദേഹം അടച്ചതിന്റെ രസീതും പുറത്ത് വിട്ടു. സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് വരാണിധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവാനി ബൻസാൽ അറിയിച്ചു. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ തിരുവനന്തപുരത്ത് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയതിന് ശേഷം ഒമ്പത് പേരുടെ പത്രിക തള്ളിയിട്ടുണ്ട്. സിഎസ്‌ഐ മുൻ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഭാര്യയുടെ പത്രികയടക്കമാണ് തള്ളിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറടക്കമുള്ള പ്രധാന മുന്നണി സ്ഥാനാർഥികളുടെ പത്രിക സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം നികുതി പരിധിയിൽ വന്ന വരുമാനം 5.59 ലക്ഷം രൂപയാണ്
രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സമർപ്പിച്ചിരിക്കുന്നത്. മറ്റുവിവരങ്ങൾ ഇങ്ങനെ…

കഴിഞ്ഞ സാമ്പത്തിക വർഷ ഭാര്യയുടെ നികുതി പരിധിയിലെ വരുമാനം 1.32 കോടി
2019 ൽ 10.83 കോടി വരുമാനം, 2020 ൽ 4.48കോടി, 2021 ൽ 17.51 ലക്ഷം.
കൈവശമുള്ളത് 52,000 രൂപ
രാജേഷ് ചന്ദ്രശേഖരന്റെ കൈവശമുള്ള വാഹനം 1942 മോഡൽ ബൈക്ക് – ബൈക്കിന് വില 10000 രൂപ.
14 കോടി രൂപയുടെ ഭൂമി
മറ്റ് ആസ്തിമൂല്യം 9.26 കോടി
ഭാര്യയ്ക്ക് നിരാമയ റിട്രീറ്റ് കോവളത്തിന്റെ ഷെയറിൽ നിന്ന് വരുമാനം
രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തിയെന്ന കേസ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7