Tag: DILEEP

ദിലീപിന്റെ ‘ഇല്ലാത്ത’ ഫോണിലെ വിവരങ്ങള്‍ കോടതിക്ക് കൈമാറി പ്രോസിക്യൂഷന്‍

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് താൻ ഉപയോഗിച്ചിട്ടില്ല എന്നുപറഞ്ഞ ഫോണിലെ നിർണ്ണായക വിവരങ്ങൾ കോടതിക്ക് കൈമാറി പ്രോസിക്യൂഷൻ. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇപ്പോൾ പരിഗണിക്കുകയാണ്. പ്രതികൾ നൽകിയ ഫോണുകളുടെ കാര്യത്തിൽ അവ്യക്തതയുണ്ട് എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഈ പശ്ചാത്തലത്തിൽ...

ദിലീപിന്റെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍; ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണം

കൊച്ചി: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാൻ ഹൈക്കോടതിയുടെ നിർദേശം. ഫോണുകൾക്കായി അന്വേഷണസംഘത്തിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം. അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. അതിനാൽതന്നെ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യഹർജിയിലെ വിധി ഇന്നുണ്ടാകില്ല. ദിലീപ് ഹാജരാക്കിയ...

ഇല്ലെന്നു പറഞ്ഞ ഫോൺ ദിലീപ് ഹാജരാക്കി; 2017-ൽ വാങ്ങിയ ഫോൺ ഹാജരാക്കിയതുമില്ല

കൊച്ചി: തന്റെ പക്കൽ ഇല്ലെന്ന് കഴിഞ്ഞദിവസം ദിലീപ് കോടതിയിൽ അറിയിച്ച ഉപഹർജിയിലെ നാലാം നമ്പർ ഫോൺ തിങ്കളാഴ്ച ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി. അത് താൻ ഉപയോഗിക്കുന്ന രണ്ട് ഐ ഫോണുകളിൽ ഒന്നാണെന്നും വിശദീകരിക്കുന്നു. നാലാമത്തേത് 2021-ൽ വാങ്ങിയ ഐ ഫോൺ 13 പ്രോ ആയിരുന്നു....

വീട്ടിലെ സകലപുരുഷന്മാരെയും പ്രതിയാക്കിയെന്ന് ദിലീപ്; 33 മണിക്കൂര്‍ ചോദ്യംചെയ്തിട്ടുംദിലീപ് അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് വൈകാരികമായ വാദപ്രതിവാദം. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചപ്പോള്‍ വൈകാരികമായ വാക്കുകളിലൂടെയാണ് പ്രതിഭാഗം വാദിച്ചത്. വീട്ടിലെ സകലപുരുഷന്മാരെയും കേസില്‍ പ്രതികളാക്കിയെന്നും 84-കാരിയായ അമ്മയും വീട്ടിലെ മറ്റുസ്ത്രീകളുമാണ് ഇനി...

ദിലീപ് ആ ഫോണ്‍ ഒളിപ്പിക്കുന്നത് എന്തിന്; നിര്‍ണായകമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു. എന്നാൽ കേസില്‍ നിര്‍ണായകം എന്ന് കരുതുന്ന നാലാമത്തെ ഫോണ്‍ കൈമാറിയില്ല. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട്...

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ മരണം: സംശയമെന്ന് കുടുംബം; പുനരന്വേഷണം വേണം

കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ഷലീഷിന്റെ അപകടമരണത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഷലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും...

ദിലീപിന്റെ മൊബൈൽ ഫോണുകൾ ഇന്ന് ഹാജരാക്കും

കൊച്ചി: അന്വേഷണഉദ്യോഗസ്‌ഥര്‍ക്കെതിരേ വധഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപ്‌ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം മൊബൈല്‍ ഫോണുകള്‍ ഇന്നു ഹാജരാക്കും. മുംബൈയില്‍ സ്വകാര്യലാബില്‍ പരിശോധനയ്‌ക്കു നല്‍കിയ രണ്ടു ഫോണുകള്‍ ഇന്നലെ രാത്രിയോടെ തിരിച്ചെത്തിച്ചിട്ടുണ്ട്‌. മറ്റു പ്രതികളുടെ നാലു ഫോണുകള്‍ പരിശോധനയ്‌ക്ക്‌ അയച്ചിട്ടില്ല. കേസില്‍ ദിലീപ്‌ അടക്കമുള്ള...

ദിലീപിന്റെ നാലാമത്തെ ഫോൺ എവിടെ..? കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച് സംഘം

ദിലീപ് കേസിൽ നിർണ്ണായക നീക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. തനിക്കെതിരെ തെളിവില്ലെന്ന ദിലീപിന്റെ വാദം തകർക്കാനാണ് ശ്രമം. കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ശക്തമായ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിൽ ഇവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുകൂടി കോടതിയെ ധരിപ്പിച്ച് ദിലീപിനെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കമാണ് ക്രൈംബ്രാഞ്ച് സംഘം നിലവിൽ...
Advertismentspot_img

Most Popular

G-8R01BE49R7