Tag: cricket

വിശ്വാസം ഉണ്ട്; പ്രേതത്തെ കണ്ട അനുഭവം വിവരിച്ച് സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: ചെറുപ്പത്തില്‍ വീട്ടില്‍വച്ച് പ്രേതബാധയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവം വിവരിച്ച് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 'സ്‌പോര്‍ട്‌സ്‌ക്രീഡ'യുടെ 'ഫ്രീ ഹിറ്റ്' ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴാണ് ചെറുപ്പത്തില്‍ വീട്ടില്‍വച്ച് പ്രേതബാധയുമായി ബന്ധപ്പെട്ടുണ്ടായ അനുഭവത്തെക്കുറിച്ച് ഗാംഗുലി വെളിപ്പെടുത്തിയത്. ഗാംഗുലിയുടെ 48–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ചാറ്റ്...

ഇതു ബോളിവുഡ് സെറ്റല്ല, ക്രിക്കറ്റ് ഗ്രൗണ്ടാണെന്ന് ചോപ്ര; ധോണിയെ ആദ്യമായി കണ്ടപ്പോള്‍ സംഭവിച്ചത്

മുംബൈ: ജന്മദിനമാഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓര്‍ത്തെടുത്തത്. സ്വര്‍ണനിറമുള്ള മുടി...

ഭിന്നതാല്‍പര്യാരോപണം ഗാംഗുലി നിഷേധിച്ചു

ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരുന്നതാണ് സൗരവ് ഗാംഗുലിക്കെതിരായ ആരോപണത്തിനു പിന്നില്‍. ഈ കമ്പനിയുടെ ഭാഗമായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ഉടമസ്ഥരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു മുന്‍പ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഗാംഗുലി ഈ സ്ഥാനം രാജിവച്ചിരുന്നു....

ഭിന്നതാല്‍പര്യം കോലിയുടെ കാര്യം പരിശോധിക്കുന്നതായി ഓംബുഡ്‌സ്മാന്‍

വിരാട് കോലിയുടെ ബിസിനസ് സംരംഭങ്ങളില്‍ പലതും ലോധ കമ്മിറ്റി മുന്നോട്ടുവച്ച ഭിന്നതാല്‍പര്യ ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഓംബുഡ്‌സ്മാന് അയച്ച പരാതിക്കത്തില്‍ സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാട്ടി. വിരാട് കോലി സ്‌പോര്‍ട്‌സ് എല്‍എല്‍പി, കോര്‍ണര്‍സ്‌റ്റോണ്‍ വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി എന്നീ കമ്പനികളുടെ ഡയറക്ടര്‍/ഉടമസ്ഥന്‍ തസ്തികയിലുള്ള വ്യക്തിയാണ് കോലിയെന്ന് ഗുപ്ത...

ഗാംഗുലിയ്ക്കും കോലിയ്ക്കും ഭിന്നതാല്‍പര്യമെന്ന് പരാതി

ന്യൂ!ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കെതിരെ ഭിന്നതാല്‍പര്യ ആരോപണം ഉയരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍...

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

കൊളംബോ: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ശ്രീലങ്കയുടെ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസ് അറസ്റ്റില്‍. കൊളംബോയിലെ പാനാദുരയില്‍വെച്ച് രാവിലെ 5.30നാണ് കുശാലിന്റെ കാറിടിച്ച് 64കാരനായ വഴിയാത്രക്കാരന്‍ മരിച്ചത്. താരത്തെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുശാല്‍ മെന്‍ഡിസ് ശ്രീലങ്കയ്ക്കായി 44 ടെസ്റ്റ്...

ടിക്ടോക് നിരോധിച്ചത് ഇന്ത്യന്‍ സര്‍ക്കാരല്ലേ. അതില്‍ ഞാനെന്തു ചെയ്യാന്‍?’ ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: 'അവിടെ ടിക്ടോക് നിരോധിച്ചത് ഇന്ത്യന്‍ സര്‍ക്കാരല്ലേ. അതില്‍ ഞാനെന്തു ചെയ്യാന്‍?' ലോക്ഡൗണ്‍ നാളുകളില്‍ ടിക്ടോക് വിഡിയോകളിലൂടെ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറിന്റെ ചോദ്യമാണിത്. ടിക്ടോക് നിരോധിച്ചതിനു പിന്നാലെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായവരില്‍ ഒരാളായ...

സച്ചിന്റെ മകനായതുകൊണ്ട് അര്‍ജുന് ഒന്നും തളികയില്‍ വച്ചു നല്‍കാന്‍ പോകുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ആകാശ് ചോപ്ര

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കറുടെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ എന്നിവരുടെ കരിയറുകള്‍ ഉദാഹരണമായി എടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് ചോപ്ര അവകാശപ്പെട്ടത്. ക്രിക്കറ്റിലെ ഉയര്‍ന്ന ഘട്ടങ്ങളില്‍...
Advertismentspot_img

Most Popular

G-8R01BE49R7