ലണ്ടന്‍ : പനിയ്ക്കും ശ്വാസതടസത്തിനും ചുമയ്ക്കും പുറമേ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടനിലെ ഇഎന്‍ടി വിദഗ്ധര്‍. ഇവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇവയും രോഗത്തിന്റെ ലക്ഷണമായി കണക്കാക്കി ചികില്‍സാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സയന്റിഫിക് അഡൈ്വസര്‍മാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പുതിയ രോഗലക്ഷണങ്ങള്‍ക്കൂടി ഉറപ്പിച്ചതോടെ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലും...
സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ആർക്കും രോഗമുക്തി ഇല്ല.
29 പേരിൽ 21 പേർ വിദേശത്തു നിന്നും വന്നവർ.
7 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.
കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ.
കൊല്ലം 6, തൃശൂർ 4, തിരുവനന്തപുരം 3, കണ്ണൂർ 3,...
ഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 5242 കോവിഡ് രോഗികള്‍. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 96,169 ആയി. ഇതില്‍ 56,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 36,824 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 157...
ജനീവ: കോവിഡ് മഹാമാരിയിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങൾ. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു (ഡബ്ല്യുഎച്ചഎ) മുന്നോടിയായി തയാറാക്കിയ കരട് പ്രമേയത്തിലാണ് ആവശ്യം. കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണവും, കൂടാതെ ലോകാരോഗ്യ...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് (എൻഡിഎംഎ) ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
നാലാം ഘട്ട ലോക്ഡൗൺ നേരത്തേയുള്ളതിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നതിനു പിന്നാലെയാണ് ലോക്ഡൗൺ...
നമ്മുടെ നാട്ടിലേക്ക് തിരികെയെത്തുന്നവരെ വീടുകളിൽത്തന്നെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയും. അല്പം മുന്നൊരുക്കം മാത്രം മതി.
*വീടുകളിൽ തന്നെ ക്വാറൻ്റയിൻ സൗകര്യങ്ങൾ സുരക്ഷിതമായി ഒരുക്കുന്നതിനുള്ള മാർഗങ്ങൾ*
1. രണ്ട് നിലകളുള്ള വീട് ആണെങ്കിൽ
മുകളിലത്തെ നില നിരീക്ഷണത്തിൽ ഉള്ളവർക്ക് നൽകി ഐസോലേഷൻ സൗകര്യം ക്രമീകരിക്കാവുന്നതാണ്
2. ഒരു നില...
കാസർഗോഡ് ജില്ല അതീവ ജാഗ്രതയിൽ. രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരുടെയും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും 183 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇത് ജില്ലക്ക് നിർണായകമാണ്. അതേസമയം, കഴിഞ്ഞ ദിവസം നിരീക്ഷണത്തിൽ പോയ ആരോഗ്യ പ്രവർത്തകരുടെ പരിശോധഫലം നെഗറ്റീവായി.
കഴിഞ്ഞ ദിവസം നിരീക്ഷണത്തിൽ പോയ കാസർഗോഡ്...