Tag: Covid

ആശുപത്രികള്‍ നിറയും, വെന്റിലേറ്ററുകള്‍ ലഭിക്കാതാകും, ചികിത്സാ ബുദ്ധിമുട്ട് നേരിടും..!!! അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് ചികില്‍സ്‌ക്കുള്ള ഐസിയു ബെഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയ്ക്ക് കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, യുപി സംസ്ഥാനങ്ങളില്‍ ജൂണ്‍, ജൂലൈ , ഓഗസ്റ്റ് മാസങ്ങളില്‍ ക്ഷാമം നേരിട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ...

കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണിയായ യുവതിയ്ക്ക് ഇരട്ടക്കുട്ടികളുടെ ജീവന്‍ നഷ്ടമായി

മഞ്ചേരി : കോവിഡ് ചികിത്സയിലുള്ള ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജിവന്‍ നഷ്ടമായി. അമ്മയുടെ ഉദരത്തില്‍നിന്നു പുറത്തിറങ്ങും മുന്‍പേ, 2 കുരുന്നുകളാണ് യാത്രയായത്. ചേതനയറ്റ കുഞ്ഞു ശരീരം മോര്‍ച്ചറിയിലേക്കു എടുത്തപ്പോള്‍ ഒരു നോക്കു കാണാനാകാതെ രോഗ ക്കിടക്കയില്‍ കിടന്ന് അമ്മ വിതുമ്പി. പരപ്പനങ്ങാടി വള്ളിക്കുന്ന് സ്വദേശിയായ...

സംസ്ഥാനത്ത് 33 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് 33 പേര്‍ക്ക് സ്രോതസ്സ് അറിയാത്ത കോവിഡ് പിടിപെട്ടത് എങ്ങനെയെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കി. ഇതിനായി എപിഡിമിയളോജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തും. കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തില്‍ ആരോഗ്യ സെക്രട്ടറിയുടെ അവതരണത്തിനു ശേഷം 10 രോഗികളുടെ പേരു...

ഒറ്റ ദിവസം 10000ത്തിലധികം രോഗികള്‍, 390 മരണം, രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ നാലാമത്. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെയും മറികടന്നു. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ 2,91,588 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ ...

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; 3,590 പേര്‍ മരണമടഞ്ഞു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,607 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 152 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ...

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. കോന്നി പയ്യനാമണ്‍ പ്രദേശത്തെ കുടുംബം എത്തിയതു ഡല്‍ഹിയില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ നഴ്‌സിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അത്സമയം സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ ചില മാറ്റങ്ങള്‍...

സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസവും രാത്രി 12 മണിക്ക് മുന്‍പായി കണ്ടെയ്ന്‍മെന്റ് സോണുകള്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍!മെന്റ് സോണ്‍ വാര്‍ഡ് തലത്തിലായിരിക്കും. കോര്‍പറേഷന്‍ തലത്തില്‍ സബ് വാര്‍ഡ് തലത്തിലായിരിക്കും...

കോവിഡ് വാര്‍ഡിലെ രോഗികള്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് സംശയിക്കുന്ന രോഗികളെ സുരക്ഷാവിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ള വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചികിത്സയിലായിരുന്ന രണ്ടുപേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് നിര്‍ദേശം നല്‍കിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതും മദ്യാസക്തിയുള്ളതുമായ രോഗികളെ കൂടുതലായി ശ്രദ്ധിക്കാന്‍...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51