മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,607 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 152 പേര്‍ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 3000 കടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ 97,648 ആയി. 3,590 പേരാണ് ഇതുവരെ മരിച്ചത്.
പുതുതായി 1418 പേര്‍ക്ക് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചതോടെ 54,085 പേരാണ് കൊവിഡ് ബാധിതരായി ഉള്ളത്. 24 മണിക്കൂറിനിടെ 97 മരണം മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 9 ദിവസത്തോളം മരണം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ധാരാവിയില്‍ പുതുതായി 2 പേര്‍ മരിച്ചു. 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ കഴിഞ്ഞാല്‍ ആശങ്ക നിലനില്‍ക്കുന്ന താനെയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 290 ആയി വര്‍ധിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ വിലയിരുത്തി.
Follo us: pathram online latest news