Tag: Covid

വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വാക്സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനാല്‍...

ചികിത്സയ്ക്ക് ഭൂമിയും ആഭരണങ്ങളും വില്‍ക്കേണ്ട അവസ്ഥ; പ്രധാനമന്ത്രിക്ക് എം.പി.മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ആറുനിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് എം.പി.മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. സാധാരണക്കാരായ ആളുകള്‍ പ്രിയപ്പെട്ടവരുടെ ചികിത്സയ്ക്കായി ഭൂമിയും ആഭരണങ്ങളുമെല്ലാം വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കത്തില്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധത്തിന് കൂട്ടായ, ഐക്യത്തോടെയുളള സമീപനമാണ് ഉണ്ടാകേണ്ടതെന്ന് ഖാര്‍ഗെ പറയുന്നു. കേന്ദ്രം അതിന്റെ കടമകള്‍...

മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ

കോഴിക്കോട്: കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും വീഴ്ചവരുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ്...

കോവിഡ് വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കുമെന്ന് യുഎസ് മെഡിക്കല്‍ സമിതി

ന്യൂഡല്‍ഹി: കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. വായുവിലൂടെ പകരുന്നതല്ല കോവിഡ് വൈറസുകളെന്ന ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വന്ന വീക്ഷണത്തെ തള്ളിക്കളയുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കഴിഞ്ഞ വര്‍ഷം മഹമാരിയുടെ തുടക്കം മുതല്‍ മിക്ക...

അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാപാസ് നല്‍കാനാകില്ലെന്ന് ഡിജിപി; പാസ് ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രം

തിരുവനന്തപുരം: അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാപാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ഉടമ പ്രത്യേക വാഹനത്തിലാണ് ജോലിക്കെത്തിക്കേണ്ടത്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ് നിര്‍ബന്ധമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ലോക്ഡൗണ്‍ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാര്‍ക്ക്...

നാല് ലക്ഷത്തില്‍ കുറയാതെ കോവിഡ് രോഗികള്‍ ; 4000ത്തിന് മുകളില്‍ മരണം

ന്യൂഡല്‍ഹി: പ്രതിദിനരോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകള്‍. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444...

ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രിയെന്ന് മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റ്’

ന്യൂഡല്‍ഹി : ഇന്ത്യ ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിമര്‍ശനവുമായി രാജ്യാന്തര മെഡിക്കല്‍ ജേണല്‍ 'ലാന്‍സെറ്റ്'. ഒന്നാം തരംഗത്തെ നേരിട്ടശേഷം അലംഭാവം കാട്ടിയതാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നു ജേണലില്‍ പറയുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്....

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം; ആര്‍.സി.സിയില്‍ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം. ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്നുവെന്ന് ആശുപത്രികള്‍ സര്‍ക്കാരിനെ അറിയിച്ചു.ഇതിന് പുറമെ റീജിയണല്‍ കാന്‍സര്‍ സെന്ററിലും ഓക്‌സിജന്‍ പ്രതിസന്ധിയുണ്ട്. ഇതേത്തുടര്‍ന്ന് ആര്‍.സി.സിയില്‍ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു. ആര്‍.സി.സിയിലും ശ്രീചിത്രയിലും ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍...
Advertismentspot_img

Most Popular

G-8R01BE49R7