മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരൻ

കോഴിക്കോട്: കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും വീഴ്ചവരുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

”മാതൃഭൂമി ന്യൂസിലെ വിപിൻ ചന്ദിന്റെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തിൽ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സീൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്…
കേരളസർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്…

രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങൾ, ( മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാർ, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഗോവ, മണിപ്പൂർ) മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്…

ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തിൽ പ്രധാനപ്പെട്ടതാണ്..അതുകൊണ്ടു തന്നെ മാധ്യമപ്രവർത്തനവും ….

ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവൻ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവർത്തകർ. അവർക്ക് പ്രതിരോധകവചം നൽകിയേ മതിയാകൂ. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസർക്കാരിനോട് അഭ്യർഥിക്കുന്നു…”

Similar Articles

Comments

Advertisment

Most Popular

ഇന്ന് 13,270 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം...

ഇന്ന് 12,246 പേര്‍ക്ക് കോവിഡ്:13,536 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍...

ഇന്ന് 7719 പേര്‍ക്ക് കോവിഡ്;16,743 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,13,817

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം...