നാല് ലക്ഷത്തില്‍ കുറയാതെ കോവിഡ് രോഗികള്‍ ; 4000ത്തിന് മുകളില്‍ മരണം

ന്യൂഡല്‍ഹി: പ്രതിദിനരോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 4,03,738 പുതിയ കോവിഡ് കേസുകള്‍. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തുടര്‍ച്ചയായി നാലാം ദിവസവും പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിലായി തുടരുന്നു. 3,86,444 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,36,648 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,83,17,404 പേര്‍ ഇതു വരെ രോഗമുക്തരായി.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. 2,42,362 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രാജ്യത്ത് മരണസംഖ്യ നാലായിരത്തിന് മുകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

16,94,39,663 പേര്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് ഒന്ന് മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും വാക്‌സിന്റെ ലഭ്യതക്കുറവ് പലയിടങ്ങളിലും വാക്‌സിന്‍ വിതരണം മന്ദഗതിയിലാക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7