Tag: #corona_virus

കൊറോണ വൈറസ്:സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, എല്ലാ പൊതുപരിപാടികളും റദ്ദാക്കും

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും. ഇന്ന് (ചൊവ്വാഴ്ച) ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം. അംഗനവാടികള്‍ക്കും അവധി...

കേരളത്തില്‍ വീണ്ടും കൊറോണ : പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു, ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ ഉള്ളവര്‍ ഉടന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍...

ഇന്ത്യയിൽ 28 പേർക്ക് കൊറോണ

ഇന്ത്യയിൽ 28 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എളുപ്പത്തിൽ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാൽ ചെറിയ മുൻകരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാൽ ആശുപത്രിയിൽ...

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ത്ഥിനിയെയും ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 907 പേര്‍ വീടുകളിലും 7 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ...

കൊറോണ ബാധയില്‍ മരിച്ചത് 1368 പേര്‍; 60000ല്‍ അധികം പേര്‍ ചികിത്സയില്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 1368 ആയി. രോഗബാധിതരുടെ എണ്ണം 60,000 ലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ്...

രണ്ട് ഇന്ത്യക്കാർക്ക് കൂടി കൊറോണ

ജപ്പാനിലെ യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ നിന്നു തിരിച്ച കപ്പൽ, യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 19 വരെ പിടിച്ചിട്ടിരിക്കുകയാണ്. ഡയമണ്ട്...

ഇന്ത്യയിലേക്ക് കൊറോണ ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യത

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട് ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനത്തിലാണ് വിവരം. രോഗം ബാധിച്ച പ്രദേശത്ത് നിന്ന്...

കൊറോണ: ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ ഉള്ള തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍‍ഡ‍ില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് രോ​ഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്.  ചൈനയിൽ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളിൽ...
Advertismentspot_img

Most Popular