ഇന്ത്യയിൽ 28 പേർക്ക് കൊറോണ

ഇന്ത്യയിൽ 28 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ്. കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എളുപ്പത്തിൽ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാൽ ചെറിയ മുൻകരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും മന്ത്രി നിർദേശിച്ചു.

രാജ്യത്ത് വിവിധയിടങ്ങളിൽ നിരീക്ഷണം തുടരുകയാണ്. നേരത്തെ ലിസ്റ്റ് ചെയ്ത 12 രാജ്യങ്ങളിലേക്ക് മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്രവിമാന യാത്രികരേയും നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ഇറ്റലിയിൽ നിന്നെത്തിയ 21 അംഗസംഘത്തില 16 പേർക്കും ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്ത്യാക്കാരനായ ഡ്രൈവർക്കുമാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ഇവർ ചവ്വാലയിലെ ഐടിബിപി ക്യാമ്പിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ ഒന്ന്, ആഗ്രയിൽ ആറ്, തെലങ്കാനയിൽ ഒന്ന്, കേരളത്തിൽ 3(രോഗം ഭേദമായവർ) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകൾ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7