Tag: Corona

കൊറോണ ചികിത്സ നടത്തുന്നതിനിടെ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ക്ക് രോഗ ലക്ഷണം

തൃശൂര്‍: കൊറോണ അടക്കമുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന പ്രഖ്യാപനവുമായി ചികിത്സ നടത്തുന്നതിനിടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യരെ ഐസലേഷനിലേക്കു മാറ്റിയേക്കും. മോഹനന്‍ വൈദ്യര്‍ക്കു കോവിഡ് സാധ്യതയെന്നു കോടതിയില്‍ രേഖാമൂലം ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടു നല്‍കിയതോടെയാണ് ഐസലേഷനിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായത്. അറസ്റ്റിലായി...

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നാൽ….. മുന്നറിയിപ്പുമായി യതീഷ് ചന്ദ്ര

കണ്ണൂര്‍: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. വിദേശത്തുനിന്നും വന്നു പുറത്തിറങ്ങി നടക്കുന്നവരെ ബലം പ്രയോഗിച്ച് ആശുപത്രികളിലേക്കു മാറ്റുമെന്നും യതീഷ് ചന്ദ്ര. കൊറോണ വൈറസ് ഭീഷണിയുള്ളതിനാല്‍ കണ്ണൂര്‍ ഒരു ലോക്ഡൗണിലാണ്. അത്യാവശ്യമായ കാര്യങ്ങള്‍...

ഒന്നര വര്‍ഷത്തേക്ക് രാജ്യം അടച്ചിടേണ്ടി വന്നാലും ആരും പട്ടിണി കിടക്കേണ്ടി വരില്ല

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങളും രാജ്യാന്തര അതിര്‍ത്തികളും അടക്കേണ്ടി വന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സ്‌റ്റേറ്റ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്...

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം…, എന്തൊക്കെ ചെയ്യരുത്…!!!

കോവിഡ് 19 എന്ന മഹാരോഗം പടർന്നുപിടിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനായാണ് ലോക്ക്ഡൗൺ നിയമം ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത്... ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണിത്. 1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്ഡൌൺ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗൺ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കളായ...

ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാം കാണിക്കുന്ന ചെറിയ അശ്രദ്ധപോലും അവര്‍ക്ക് ഏല്‍പ്പിക്കുന്നത് ...

21 ദിവസം ലോക്ക്ഡൗണ്‍; പ്രധാനമന്ത്രിയെ വിമര്‍ശിച്ച്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ഈ ദിവസങ്ങളില്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തത് നിരാശാജനകമാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. 21 ദിവസം വീടിന് പുറത്തിറങ്ങരുതെന്നും വീട് ലക്ഷ്മണരേഖയായി കരുതണമെന്നും പറയുന്ന പ്രധാനമന്ത്രി ആ ദിവസങ്ങളില്‍ വീട്ടിനുള്ളിലുള്ളവര്‍ എങ്ങനെ...

സാഹചര്യം മുതലെടുക്കാന്‍ വ്യാപാരികള്‍ ശ്രമിച്ചാല്‍ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടി സ്വീകരിക്കും

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം മുതലെടുക്കാന്‍ വ്യാപാരികള്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ വിലകൂട്ടി വില്‍ക്കാനോ സാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കാനോ പാടില്ല. ഇപ്പോള്‍ തന്നെ ചില പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരിശോധനാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികള്‍...

കൊറോണ വ്യാപനം: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ഒറ്റ ദിവസം രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍

തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ചൊവ്വാഴ്ച 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(121). പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവിധ പോലീസ്...
Advertismentspot_img

Most Popular