കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓണ്‍ലൈനായി നല്‍കിയേക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ആലോചനകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍...
തൃശൂരില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മുന്‍ തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രകാശ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
ഫെബ്രുവരി 29ന് ഖത്തറില്‍ നിന്നെത്തിയ 21കാരനായ യുവാവാണ് രോഗമുക്തനായതെന്നാണ് സൂചന. തൃശൂര്‍ ആരോഗ്യ...
തിരുവനന്തപുരം: സംസ്ഥാനത്തെ ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. ഇന്നു മുതല്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. ഇനി എങ്ങനെ പ്രവര്‍ത്തിക്കണം എന്നുമുതല്‍ പ്രവര്‍ത്തിക്കണം എന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും.
നേരത്തെ അറിയിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി, കേരളത്തിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം വരുത്തി. രാവിലെ...
കൊറോണ വൈറസ് ബാധയെ തുരത്താന്‍ നിര്‍ണായക പരീക്ഷണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നാട്ടുകാരെ പിഴിഞ്ഞ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. ഒറ്റ ദിവസം കൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് മുതല്‍ മുപ്പത്തിയഞ്ച് രൂപവരെ കൂട്ടി. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന് ന്യായമായി പറയുന്നത്. ചെറിയ...
ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യ കോവിഡ് മരണം. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. പ്രമേഹ രോഗിയായിരുന്നു.
ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി തമിഴ്‌നാട്...
പത്തനംതിട്ട: കൊറോണ വ്യാപനത്തെ ചെറുക്കാന്‍ സംസ്ഥാനത്ത് ആറ് ലാബുകള്‍ കൂടി. കൊറോണ പരിശോധനാ സംവിധാനമുള്ള വൈറോളജി ലാബുകളുടെ എണ്ണം നാലില്‍ നിന്നു പത്താക്കി ഉയര്‍ത്തി. രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ ലാബുകളുള്ള സംസ്ഥാനമായി ഇതോടെ കേരളവും തമിഴ്‌നാടും മാറി. സാമൂഹിക വ്യാപനം സംഭവിക്കുന്നുണ്ടോ...