ഒന്നര വര്‍ഷത്തേക്ക് രാജ്യം അടച്ചിടേണ്ടി വന്നാലും ആരും പട്ടിണി കിടക്കേണ്ടി വരില്ല

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങളും രാജ്യാന്തര അതിര്‍ത്തികളും അടക്കേണ്ടി വന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സ്‌റ്റേറ്റ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡി.വി പ്രസാദ് പറഞ്ഞു.

രാജ്യത്തിന്റെ ഏത് ഭാഗത്തായാലും ഗോതമ്പിന്റെയും അരിയുടെയും ലഭ്യതയെ സംബന്ധിച്ചിടത്തോളം വിഷമിക്കേണ്ട ആവശ്യമില്ല. ഏപ്രില്‍ അവസാനത്തോടെ 100 മില്യന്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ വിവിധ വെയര്‍ഹൗസുകളില്‍ ഉണ്ടാകും. എന്നാല്‍ പ്രതിവര്‍ഷം 50 മില്യണ്‍ മുതല്‍ 60 മില്യണ്‍ വരെ മാത്രമേ ആവശ്യമായിട്ടുള്ളൂ. 2019-20 കാലഘട്ടത്തില്‍ ഇന്ത്യ റെക്കോര്‍ഡ് ഉത്പ്പാദനമാണ് നടത്തിയതെന്നും 292 മില്യണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ ഉത്പ്പാദിപ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.

അതേസമയം, പൊതുവിതരണ സമ്പ്രദായത്തിലെ ഭക്ഷ്യധാന്യങ്ങളുടെ ക്വാട്ട ആറ് മാസമാക്കി ഉയര്‍ത്തിയതായി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ അടുത്തിടെ അറിയിച്ചിരുന്നു. 75 കോടി ഗുണഭോക്താക്കള്‍ക്കാണ് ഇത് പ്രയോജനപ്രദമാകുക. ഗോഡൗണുകളില്‍ നിലവില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്നും പാവപ്പെട്ടവര്‍ക്ക് ആറുമാസത്തെ ഭക്ഷ്യധാന്യങ്ങള്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നുമുതല്‍ 21 ദിവസത്തേക്കാണ് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്… കൊവിഡ് പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

രാജ്യം ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്ക് അടച്ചിടും

കടുത്ത നടപടി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍.

സമ്പദ് വ്യവസ്ഥയേക്കാള്‍ ജനങ്ങളുടെ ജീവനാണ് പ്രാധാന്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

എവിടെയാണോ ഇപ്പോള്‍ ഉള്ളത്, അവിടെത്തന്നെ തുടരണം.. വീടിനു പുറത്ത് ഇറങ്ങരുത്…

ജനതാ കര്‍ഫ്യൂവിനെക്കാള്‍ ഗൗരവമുള്ള കര്‍ഫ്യൂ ആയിരിക്കും.

ജനങ്ങളോട് കൈകൂപ്പി അപേക്ഷിക്കുന്നു.

തീരുമാനം ഓരോ പൗരനെയും രക്ഷിക്കാന്‍.

ലോക്ഡൗണ്‍ ലക്ഷ്മണ രേഖയാണ്.

ശക്തമായ നടപടി എടുത്തിട്ടും രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യമാണ് ഉള്ളത്.

ജനതാകര്‍ഫ്യൂ ജനങ്ങള്‍ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു.

എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാര്‍ ഒന്നിച്ച് നേരിടുമെന്ന് നമ്മള്‍ തെളിയിച്ചു.

ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മള്‍ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ.

പല വികസിത രാജ്യങ്ങളും ഇതിന് മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്നതും നമ്മള്‍ കാണുന്നതാണ്.

അവരുടെ പക്കല്‍ ഇതിനെ നേരിടാന്‍ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടര്‍ന്നു പിടിക്കുകയാണ്.

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല.

ഇത് മെഡിക്കല്‍ വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ.

കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം.

ഇത് രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല.

കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം.

നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ.

എന്നാല്‍ ചിലര്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും.

മിക്ക സംസ്ഥാനസര്‍ക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.

അതിനാല്‍ ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യമൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്.

ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും.

ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്.

ഇതിനാല്‍ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാല്‍ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണ്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു.

Similar Articles

Comments

Advertismentspot_img

Most Popular