കൊറോണ ഭീതിയില്‍ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 2500 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം കിട്ടിയത്.
ഏറ്റവും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആരോഗ്യമന്ത്രാലയത്തിന് നന്ദിയുണ്ടെന്നും ആശംസിച്ചാണ് ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങിയത്. രാജ്യത്തെ പ്രധാനപ്പെട്ട ഹോട്ടലുകളായിരുന്നു ഇവര്‍ക്കായി ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നത്. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ വിദഗ്ധ സംഘമായിരുന്നു ഇവരെ പരിചരിച്ചിരുന്നത്.