Tag: Corona

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു: 50 ഓളം പേര്‍ നിരീക്ഷണത്തില്‍

ചെന്നൈ: കൊറോണ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുതര വീഴ്ച. കൊവിഡ് ബാധിച്ച് മരിച്ച 75 വയസുകാരന്‍െ്‌റ മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കര പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. ഇതോടെ...

ഒന്നരവയസുകാരിയ്ക്ക് കണ്ണില്‍ കാന്‍സര്‍; ചികിത്സയ്ക്ക് വഴിയൊരുക്കി മുഖ്യമന്ത്രി..ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക്

തിരുവനന്തപുരം : സര്‍ക്കാറിന്റെ കരുതല്‍ ഒന്നരവയസുകാരിക്കും മാതാപിതാക്കള്‍ക്കും തുണയായി.കണ്ണിലെ കാന്‍സര്‍ ചികിത്സയ്ക്കായി ഒന്നര വയസുകാരി അന്‍വിതയും രക്ഷിതാക്കളും ഞായറാഴ്ച രാവിലെ ചേര്‍ത്തലയില്‍ നിന്ന് ആംബുലന്‍സില്‍ ഹൈദരാബാദിലേക്ക് തിരിച്ചു. ഹൈദരബാദ് എല്‍.വി.പ്രസാദ് അശുപത്രിയില്‍ തിങ്കളാഴ്ച ചികിത്സ ആരംഭിക്കും. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ...

വ്യാജ പ്രചാരണം മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ്

അഗര്‍ത്തല: കൊറോണ വൈറസിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയതിന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെതിരെ കേസെടുത്തു. ത്രിപുരയിലെ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഗോപാല്‍ റോയ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബിപ്ലവ് ദേബ് വ്യാജ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ സഹിതമാണ്...

കാസര്‍കോട് ചികിത്സ കിട്ടാതെ ഓരാള്‍ കൂടി മരിച്ചു

കാസര്‍കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ(61) ആണ് മരിച്ചത്. ഇതോടെ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. ഹൃദ്രോഹ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലായിരുന്നു...

ലോക്ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ നടി അപകടത്തില്‍പ്പെട്ടു.. ആഡംബര കാര്‍ പോലീസ് പിടിച്ചെടുത്തു

ബാംഗളൂര്‍ : ലോക്ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ നടിയും സുഹൃത്തും അപകടത്തില്‍പെട്ടു. കന്നഡ സിനിമാ താരം ഷര്‍മിള മാന്ദ്രെയും സുഹൃത്ത് കെ.ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവില്‍ അപകടത്തില്‍പെട്ടത്. തൂണില്‍ ഇടിച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്. ശനിയാഴ്ച അര്‍ധ രാത്രിയായിരുന്നു സംഭവം. വസന്ത് നഗറിനടുത്ത്...

കാസര്‍കോട് ജില്ലയില്‍ അതിനൂതന കോവിഡ് ആശുപത്രി ..സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് പരിശോധന ഫലങ്ങള്‍ ഇന്ന് പുറത്തുവരും ആരോഗ്യമന്ത്രി

തിരുവനന്തപുരം : കാസര്‍കോട് ജില്ലയില്‍ അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടറിയേറ്റിനു മുന്‍പില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ സംഘത്തെ യാത്രയാക്കി. റാപിഡ് ടെസ്റ്റുകളുടെ ഫലം ഇന്ന് മുതല്‍ ലഭിച്ചു തുടങ്ങുമെന്ന്...

മരുന്ന് നല്‍കണമെന്ന് മോദിയോട്..; ഇന്ത്യയുടെ സഹായം തേടി ട്രംപ്; മുഴുവന്‍ കരുത്തും അണിനിരത്തുമെന്ന് മോദി

വാഷിങ്ടന്‍ : കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. 'മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും'–...

കൊറോണ പടരാന്‍ കാരണം 5ജി..? വ്യാജ പ്രചരണത്തില്‍ ടവറുകള്‍ കത്തിച്ചു..!!!

കൊറോണ പടരുന്നതിനു കാരണം 5ജി ആണോ…? രോഗ ബാധയ്ക്ക് കാരണം മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസിച്ചാണു ജനം ടവര്‍ കത്തിക്കുന്ന അവസ്ഥയിലെത്തിയത്. 5ജിയും കൊറോണയും തമ്മില്‍ ബന്ധമുണ്ടെന്നു പ്രചരിക്കുന്ന...
Advertismentspot_img

Most Popular

G-8R01BE49R7