ചെന്നൈ: കൊറോണ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുതര വീഴ്ച. കൊവിഡ് ബാധിച്ച് മരിച്ച 75 വയസുകാരന്‍െ്‌റ മൃതദേഹം പോളിത്തീന്‍ കവറിംഗ് തുറന്ന് പുറത്തെടുത്ത് മതാചാര പ്രകാരം സംസ്‌കരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കര പള്ളി വളപ്പിലാണ് സംസ്‌കാരം നടന്നത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരമാണ് അടക്കം ചെയ്യേണ്ടത്. ആശുപത്രിയില്‍ നിന്ന് പോളിത്തീന്‍ കവറിംഗ് ചെയ്ത് മൃതദേഹം ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് തുറക്കാന്‍ പാടില്ല. കൂടാതെ സാധാരണ മരണം സംഭവിച്ചവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിലും ആഴത്തില്‍ കുഴിയെടുത്താണ് കൊവിഡ് ബാധിതരുടെ മൃതദേഹം അടക്കം ചെയ്യുന്നത്. ഇതെല്ലാം ലംഘിച്ചാണ് തമിഴ്‌നാട്ടിലെ സംസ്‌കാര ചടങ്ങ് നടന്നത്. അതേസമയം മരണം നടക്കുമ്പോള്‍ ഇയാളുടെ കൊവിഡ് പരിശോധനാ ഫലം ലഭിച്ചിരുന്നില്ല.
അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 75 വയസുകാരനും 61 വയസുകാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.