ന്യൂഡല്‍ഹി: 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, www.cowin.gov.in, www.umang.gov.in എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടത്....
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,97,894 ആയി വര്‍ധിച്ചതായും...
തിരുവനന്തപുരം: ജനിതകമാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തെ 13 ജില്ലകളിലും കണ്ടെത്തി. പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വൈറസ് വകഭേദം ഏറ്റവുമധികം ഉള്ളത് കോട്ടയം ജില്ലയിലാണ് – 19.05%. ബ്രിട്ടിഷ് വകഭേദം കൂടുതലും കണ്ണൂര്‍...
പട്‌ന: കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ ജീവനൊടുക്കി. പട്‌നയിലെ പത്രകാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന്...
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം കണക്കിലെടുത്ത് തൂത്തുക്കുടിയിലെ വിവാദമായ വേദാന്ത സ്റ്റര്‍ലൈറ്റ് ചെമ്പ് പ്ലാന്റ് തുറക്കാന്‍ അനുമതി. ചെമ്പ് പ്ലാന്റിലെ ഓക്‌സിജന്‍ പ്ലാന്റ് മാത്രം നാല് മാസത്തേക്ക് തുറന്നുപ്രവര്‍ത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്...
ചെന്നൈ: കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും കോടതി...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം. വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരും.
കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. രാത്രികാല കര്‍ഫ്യൂവും തുടരും. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി...
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപുരും ചൈനയും. ഓക്‌സിജനും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റംഡെസിവിറും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളില്‍ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും...