ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം പിടിച്ചു നിര്‍ത്താന്‍ ലോക്ഡൗണ്‍ വേണമെന്ന് ഡോ. ആന്റണി ഫൗചി

വാഷിങ്ടന്‍: ഇന്ത്യയില്‍ രണ്ടാം കോവിഡ് തരംഗം പിടിച്ചു നിര്‍ത്താന്‍ ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി. ഇന്ത്യയില്‍ കോവിഡ് വ്യാപനം തടയുന്നതിനു രാജ്യം അടിയന്തരമായി അടച്ചിടുകയാണ് ഉടനടി ചെയ്യേണ്ടതെന്നും ഫൗചി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതില്‍ പെട്ടെന്ന് എടുക്കേണ്ട നടപടികളില്‍ ഒന്നാണ് ലോക്ഡൗണ്‍. ഒരു വര്‍ഷം മുന്‍പ് ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമെല്ലാം സമാന വഴിയാണ് തിരഞ്ഞെടുത്തത്. മാസങ്ങളോളം അടച്ചിടണമെന്നല്ല പറയുന്നത്. ഇന്ത്യയില്‍ ഏതാനും ആഴ്ചകള്‍ ലോക്!ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കോവിഡിനെ പിടിച്ചുകെട്ടാന്‍ സഹായിക്കും.

പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയെന്നതും അതിപ്രാധാന്യമുള്ളതാണ്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ വെറും രണ്ടു ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമാണു വാക്‌സിനേഷന്‍ നടത്തിയത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ഇന്ത്യ കരാറുകളില്‍ ഏര്‍പ്പെടണം. കോവി!ഡ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങളുടെ സഹായവും തേടണം.

ഓക്‌സിജന്‍ ലഭ്യതയും അവശ്യ മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പു വരുത്തണം. ഓക്‌സിജന്‍ ലഭ്യമാകാതെ ഇന്ത്യയില്‍ !മരണങ്ങള്‍ സംഭവിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകള്‍ നിരാശജനകമാണ്. ഓക്‌സിജന്‍ ലഭ്യത, ആശുപത്രികളിലെ പ്രവേശനം, വൈദ്യസഹായം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. ഇടക്കാല കോവിഡ് ആശുപത്രികള്‍ സ്ഥാപിക്കാന്‍ സൈന്യത്തിന്റെ സഹായം തേടണമെന്നും ഫൗചി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular