Tag: corona latest news

പ്രവാസികൾക്ക് ക്വാറന്റീൻ 7 ദിവസം തന്നെ…

സംസ്ഥാനത്തെ സാഹചര്യം അനുസരിച്ച് പ്രവാസികൾക്ക് ക്വാറന്റീൻ ഏഴു ദിവസമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴാംദിവസം കോവിഡ് പരിശോധന. രോഗമില്ലെങ്കില്‍ വീട്ടില്‍ ക്വാറന്റീന്‍ തുടരണം. അതേസമയം, വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഗര്‍ഭിണികളെ വീടുകളില്‍ ക്വാറന്റീലാക്കും. ഗര്‍ഭിണികള്‍ സര്‍ക്ക‍ാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. സംസ്ഥാനത്തിന് ഇന്ന്...

കേരളത്തിന് വീണ്ടും ആശ്വാസദിനം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് ഇല്ല; 7 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ...

മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്..? പ്രവാസികളുടെ തിരിച്ചുവരവിനെ കുറിച്ച് വിവരിച്ച് കേന്ദ്ര മന്ത്രി മുരളീധരൻ

വിദേശത്തുനിന്നു വരാൻ‍ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഘട്ടംഘട്ടമായാണു പ്രവാസികളെ തിരികെ കൊണ്ടുവരികയെന്നും എത്രപേരെ കൊണ്ടുവരുമെന്ന കണക്കുകൾ ഇപ്പോൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിശോധന നടത്തിയവർക്കാണ് തിരികെവരാൻ കഴിയുക. ഐസിഎംആറാണ് പരിശോധനയും ക്വാറന്റീനും അടക്കമുള്ളവയുടെ പ്രവർത്തനരീതി തീരുമാനിക്കുന്നത്. ഇതു കേന്ദ്രവും വിദേശകാര്യ...

ഒറ്റദിവസംകൊണ്ട് 10000 പേര്‍ക്ക് കോവിഡ് ബാധയേറ്റ് റഷ്യ; ലോകത്ത് മരണം രണ്ടര ലക്ഷം കടന്നു

ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ...

പ്രവാസികൾ മേയ് ഏഴുമുതൽ എത്തും..

വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് ഏഴുമുതലാണ് പ്രവാസികളുടെ മടക്കം ആരംഭിക്കുക. വിമാനമാർ​ഗവും കപ്പൽമാർ​ഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. യാത്രാക്കൂലികൾ പ്രവാസികൾ വഹിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറായിക്കഴിഞ്ഞു....

ജില്ലകളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാം; മുഖ്യമന്ത്രി ഇന്ന് പറഞ്ഞ കാര്യങ്ങൾ…

മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് ഉച്ചവരെ 515 പേര്‍ സംസ്ഥാനത്തെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 5470 പേര്‍ക്ക് പാസുകള്‍ വിതരണം ചെയ്തു. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ റജിസ്റ്റര്‍ ചെയ്തത് 1,66,263 പേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചെത്തിക്കണം. മറ്റുസംസ്ഥാനങ്ങളില്‍...

ലോകത്തിനു മുന്നിൽ കേരളം ഏറ്റവും സുരക്ഷിതമായ സ്ഥലമായി മാറി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾക്കുള്ള ലൈസൻസുകളും അനുമതികളും ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപാധികളോടെയാവും അനുമതി നൽകുക. ഒരു വർഷത്തിനകം സംരംഭകൻ നടപടിക്രമം പൂർത്തിയാക്കണം. പോരായ്മകൾ തിരുത്താൻ അവസരം നൽകും. സർക്കാർ ഇളവുകൾക്ക് റേറ്റിങ് മാനദണ്ഡമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ‘കോവിഡിനെ നേരുന്നതിൽ കേരളം കൈവരിച്ച...

വീണ്ടും ആശ്വാസ ദിനം..!! കേരളത്തിൽ ഇന്ന് ആർക്കും കൊറോണയില്ല; ഇനി 34 പേർ മാത്രം ചികിത്സയിൽ; 61 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. 61 പേര്‍ ഇന്നു രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇനി ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണു സംസ്ഥാനത്തു കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട്...
Advertismentspot_img

Most Popular

G-8R01BE49R7