ലോകത്തിനു മുന്നിൽ കേരളം ഏറ്റവും സുരക്ഷിതമായ സ്ഥലമായി മാറി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾക്കുള്ള ലൈസൻസുകളും അനുമതികളും ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപാധികളോടെയാവും അനുമതി നൽകുക. ഒരു വർഷത്തിനകം സംരംഭകൻ നടപടിക്രമം പൂർത്തിയാക്കണം. പോരായ്മകൾ തിരുത്താൻ അവസരം നൽകും. സർക്കാർ ഇളവുകൾക്ക് റേറ്റിങ് മാനദണ്ഡമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘കോവിഡിനെ നേരുന്നതിൽ കേരളം കൈവരിച്ച അസാമാന്യമായ നേട്ടം കാരണം ലോകത്തിനു മുന്നിൽ കേരളം ഏറ്റവും സുരക്ഷിതമായ സ്ഥലമായി മാറി. ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായും കേരളം മാറി. ലോകത്തിൽ പ്രമുഖ നിക്ഷേപകർക്കിടയിൽ കേരളത്തിൽ താൽപര്യമുണ്ടായി വന്നിട്ടുണ്ട്. ഈ മേഖലയിൽ വലിയ അന്വേഷണങ്ങൾ വന്നിട്ടുണ്ട്.

മനുഷ്യശേഷിയാണു നമ്മുടെ ശക്തി. ഏതു വ്യവസായം നിലനിൽക്കാനും അഭിവൃദ്ധിപ്പെടാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ മറ്റേതിനേക്കാളും ശക്തമാണെന്ന് കോവിഡ് കാലം തെളിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് പുതിയ വ്യവസായങ്ങളെ ആകർഷിക്കാൻ ചില തീരുമാനങ്ങൾ സർക്കാർ എടുക്കുന്നുണ്ട്. ഇപ്പോള്‍ അപേക്ഷിക്കുന്ന വ്യവസായങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അനുമതി നല്‍കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ റെയില്‍, റോഡ്, വിമാന സര്‍വീസുകള്‍ ബന്ധപ്പെടുത്തി വിവിധ ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കും. അഴീക്കൽ തുറമുഖത്തെ വലിയ തോതിൽ ചരക്കു നീക്കങ്ങൾക്കായി വികസിപ്പിക്കും. ഉത്തര കേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കും. വ്യവസായ മുതൽമുടക്കിന് സ്റ്റാർ റേറ്റിങ് സംവിധാനം ഒരുക്കും.

ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ റാങ്കിങ് ഉണ്ടാകും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും റാങ്കിങ് പരിഗണിച്ചാകും. രാജ്യാന്തരതലത്തിൽ ഇതു കേരളത്തെ പ്രധാന വാണിജ്യ ശക്തിയാകും. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്താൻ ലോജിസ്റ്റിക്സ് പാർക്ക് ആരംഭിക്കും’ – മുഖ്യമന്ത്രി വ്യക്തമാക്കി.

Key words: New Licence For Industries In A Week: CM Pinarayi Vijayan, COVID-19 latest news pathram online news portal

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7