വിവിധ വിദേശരാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് ഏഴുമുതലാണ് പ്രവാസികളുടെ മടക്കം ആരംഭിക്കുക.
വിമാനമാർഗവും കപ്പൽമാർഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക.
യാത്രാക്കൂലികൾ പ്രവാസികൾ വഹിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും.
അതത് രാജ്യത്ത് വച്ച് തന്നെ യാത്രയ്ക്ക് മുമ്പ് അവരുടെ പൂര്‍ണ പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 14 ദിവസം കഴിയുമ്പോൾ കൊറോണ പരിശോധന നടത്തും. പരിശോധനയ്ക്കും നിരീക്ഷണത്തിനും സംസ്ഥാനസർക്കാരുകൾ സൗകര്യമൊരുക്കണം.