ഒറ്റദിവസംകൊണ്ട് 10000 പേര്‍ക്ക് കോവിഡ് ബാധയേറ്റ് റഷ്യ; ലോകത്ത് മരണം രണ്ടര ലക്ഷം കടന്നു

ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.

അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12.12 ലക്ഷമാണ്. 69,921പേരാണ് ഇതുവരെ അമേരിക്കയില്‍ മരണപ്പെട്ടത്.

കോവിഡ് വ്യാപനത്തില്‍ റഷ്യയില്‍ സ്ഥിതിഗതികള്‍ ഗുരുതരനിലയിലേക്കാണ് പോകുന്നത്. ഒരൊറ്റ ദിവസം 10,000 ത്തോളം പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 9,623 പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 1,24,054 ആയി.

24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ മരിച്ചത്. ഇതോടെ റഷ്യയില്‍ മരിച്ചവരുടെ എണ്ണം 1,222 ആയി. മോസ്‌കോയിലാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 62,658 പേരിലാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മോസ്‌കോയില്‍ ഒറ്റ ദിവസം കൊണ്ട് 5358 പുതിയ കേസുകളാണുണ്ടായത്.

രാജ്യങ്ങള്‍, രോഗബാധിതരുടെ എണ്ണം, മരിച്ചവര്‍

അമേരിക്ക 12.13 ലക്ഷം / 69921

സ്‌പെയിന്‍ 2.48ലക്ഷം / 25,428

ഇറ്റലി 2.12 ലക്ഷം / 299,079

യുകെ 1.91ലക്ഷം / 28,734

ഫ്രാന്‍സ് 1.69ലക്ഷം / 25,201

ജര്‍മ്മനി 1.66 ലക്ഷം / 6,993

റഷ്യ 1.45 ലക്ഷം / 1,356

തുര്‍ക്കി 1.28 ലക്ഷം / 3461

ബ്രസീല്‍ 1.08ലക്ഷം / 7,343

ഇറാന്‍ 98,647/ 6,277

ബെല്‍ജിയം 50,267 / 7924

കാനഡ 60,772 / 3,854

ചൈന 82,881 / 4,633

ഇന്ത്യ 46,437 / 1,566
.
key words: Covid deaths worldwide update, 10,000 cases increases in Russia in one day

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7