Tag: cbi

ഷുബൈബ് വധത്തിന് അക്രമികള്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍ കണ്ടെടുത്തു; ആയുധങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ നിന്ന്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിന് അക്രമി സംഘം ഉപയോഗിച്ചെന്നു കരുതുന്ന മൂന്ന് വാളുകള്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട സ്ഥലത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാംപറമ്പില്‍ കാട് വെട്ടിതെളിക്കുന്ന തൊഴിലാളികളാണ് വാളുകള്‍ കണ്ടത്. കേസില്‍ ആയുധം കണ്ടെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഷുഹൈബ്...

ബാര്‍കോഴ: കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. നിലവില്‍ വിജിലന്‍സ് കേസ് നടക്കുന്നുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് ആവശ്യം കോടതി തള്ളിയത്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യു നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് ആര്‍.ഭാനുമതി...

ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം; മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് വേണ്ടി നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐക്കു...

നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി സി.ബി.ഐ! പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: ബാങ്ക് വായ്പാത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി. പഞ്ചാബ് നാഷണല്‍ ബാങ്ക് ഇന്നലെ ഒരു ജനറല്‍ മാനേജര്‍ അടക്കം എട്ട് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നീരവ് മോദിയുടെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍...

മലയാളി ബിഎസ്എഫ് കമന്‍ഡാന്റിനെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിബിഐ

തിരുവനന്തപുരം: ലക്ഷക്കണക്കിനു രൂപയുമായി പിടിയിലായ മലയാളി ബിഎസ്എഫ് കമന്‍ഡാന്റ് ജിബു ടി. മാത്യു രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന്റെ കണ്ണിയെന്ന് സിബിഐ. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന രാജ്യാന്തര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ഖിനെയും കേസില്‍ പ്രതിയാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസ് ഗൗരവമേറിയതെന്നു സിബിഐ കോടതി വിലയിരുത്തി.ബംഗ്ലദേശ് അതിര്‍ത്തിയില്‍...

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിനും ജഗന്നാഥ് മിശ്രയ്ക്കും അഞ്ചു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും കൂട്ടുപ്രതിയും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. കാലിത്തീറ്റ അഴിമതിയില്‍...

ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും; കേസ് നാളെ രജിസ്റ്റര്‍ ചെയ്യും, അന്വേഷണ ചുമതല തിരുവനന്തപുരം യൂണിറ്റിന്

തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ അന്വേഷിക്കും. സിബിഐ തിരുവനന്തപുരം യൂണിറ്റ് നാളെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കരട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി...

ശ്രീജിത്തിന്റെ സമരം ഫലംകണ്ടു… ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും, വിജ്ഞാപനം ശ്രീജിത്ത് കൈമാറി

തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരം ഫലം കണ്ടു. ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവന്‍കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി കുടുംബത്തിനു നല്‍കിയ ഉറപ്പുകള്‍ പാലിച്ചുവെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7