Tag: bank

വീണ്ടും ബാങ്കുകളുടെ ലയനം; ബറോഡ, ദേനാ, വിജയാ ബാങ്കുകള്‍ ലയിക്കുന്നു

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിച്ചതിന് പിന്നാലെ ബാങ്കിങ് രംഗത്തെ പുതിയ ചലനങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. മൂന്നു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവ ലയിപ്പിക്കുമെന്ന്...

മല്യയ്ക്ക് വായ്പ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥരും കുടങ്ങും

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയ്ക്ക് വായ്പ അനുവദിച്ച ബങ്ക് ഉദ്യോഗസ്ഥരും കുടുങ്ങുന്നു. വിജയ് മല്ല്യയുടെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയ ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളിലെ മുതിര്‍ന്ന...

പ്രളയം ബാധിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിച്ച് ബാങ്കുകള്‍; ചെയ്യേണ്ടത് ഇതാണ്..

തിരുവനന്തപുരം: പ്രളയദുരിതം നേരിട്ടവര്‍ക്കു വായ്പ തിരിച്ചടവിനു സാവകാശം ലഭിക്കും. ഈ മേഖലകളിലെ വായ്പകള്‍ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ കേരളമൊട്ടാകെ പ്രളയബാധിതമായി പ്രഖ്യാപിക്കണമെന്ന നിബന്ധന ബാങ്കുകള്‍ പിന്‍വലിച്ചു. പ്രളയബാധിതരെന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്നവരുടെ വായ്പകള്‍ക്കു മൊറട്ടോറിയം നല്‍കാമെന്ന് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയില്‍ ബാങ്കുകള്‍ സമ്മതിച്ചു. സര്‍ക്കാരിന്റെ ഈ നിലപാടു...

കിട്ടാക്കടം എത്രയെന്നു പറയാമോ…? പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ചിദംബരം

ന്യൂഡല്‍ഹി: വായ്പകളേയും കിട്ടാക്കടങ്ങളേയും സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 2014 മുതല്‍ എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയ വായ്പകളില്‍ കിട്ടാക്കടമോ, നിഷ്‌ക്രിയ ആസ്തിയോ ആയി മാറിയത് എത്രയെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകുമോ എന്നാണ് ചിദംബരം ടിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍...

വായ്പയെടുത്തവര്‍ക്ക് തിരിച്ചടി; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ് റേറ്റില്‍ 0.2ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നുവര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45ശതമാനത്തില്‍നിന്ന് 8.65...

പുതിയ ബാങ്ക് ഇതാ വന്നു…! ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും; ലക്ഷ്യം ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല, കേരളത്തില്‍ 14 ശാഖകള്‍

കൊച്ചി: ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യത്തോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ത്യയില്‍ ആകെ 650 ശാഖകളുമായാണ് 'പോസ്റ്റ് ബാങ്ക്' ആരംഭിക്കുന്നത്. കേരളത്തില്‍ 14 ശാഖകളാണുണ്ടാകുക. ഡിസംബര്‍ 31നു മുമ്പ് 1,55,000 തപാല്‍ ഓഫീസുകളിലേക്കു സാന്നിധ്യം...

‘പിച്ച ചട്ടിയിലും കൈയ്യിട്ടുവാരല്ലേ..!’ ; ദുരിതാശ്വാസ നിധി കൈമാറുമ്പോള്‍ ചാര്‍ജുകള്‍ ഒഴിവാക്കണം ; ബാങ്കുകളോട് അപേക്ഷ

തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകളും ഈടാക്കുവാന്‍ പാടില്ലെന്നാണു നിര്‍ദേശം. വിവിധ...

ബാങ്കുകളുടെ പിടിച്ചുപറിക്കെതിരേ ശബ്ദമുയര്‍ത്തി മുഖ്യമന്ത്രി പിണറായി; പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന പരിപാടി നിര്‍ത്തണം

തിരുവനന്തപുരം: ഉപയോക്താക്കളുടെ പണം പിടിച്ചുപറി നടത്തുന്ന ബാങ്കുകളുടെ നടപടിക്കെതിരേ ശബ്ദമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാല്‍ ഇത് രണ്ടും പിന്‍വലിക്കണമെന്ന് പിണറായി വിജയന്‍. 11,500 കോടിരൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ സാധാരണ...
Advertismentspot_img

Most Popular

G-8R01BE49R7