തിരുവനന്തപുരം: സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മിനിമം ബാലന്‍സ് ചാര്‍ജ് ഉള്‍പ്പെടെ യാതൊരുവിധ ബാങ്ക് ചാര്‍ജുകളും ഈടാക്കുവാന്‍ പാടില്ലെന്നാണു നിര്‍ദേശം. വിവിധ ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടു മുഖേന പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ക്കും ചാര്‍ജുകള്‍ ഒഴിവാക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.