Tag: bank

ബാങ്ക് തട്ടിപ്പ്: അംബാനി കുടുംബത്തിനും പങ്ക്..? കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായ വിപുല്‍...

കൂടുതല്‍ ബാങ്ക് തട്ടിപ്പുകള്‍ പുറത്തു വരുന്നു; 5000 കോടി തിരിച്ചടയ്ക്കാതെ വിക്രം കോത്താരി രാജ്യം വിട്ടു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പിനു പിന്നാലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എണ്ണൂറുകോടിയിലധികം രൂപ തട്ടിച്ച റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. യൂണിയന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക്...

പെന്‍ഷന്‍ വിതരണത്തിനുള്ള പണം റെഡി; ആശ്വാസമായി സര്‍ക്കാര്‍ നടപടി

തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 28നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തേ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍...

നിങ്ങള്‍ സത്യസന്ധരാണോ…? എങ്കില്‍ ഇനി എളുപ്പത്തില്‍ വായ്പ ലഭിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ ഇനി വായ്പ ലഭിക്കാന്‍ പ്രയാസപ്പെടേണ്ടതില്ല. ായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വീണ്ടും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇവര്‍ക്ക് കാര്യമായ തടസങ്ങളില്ലാതെ വായ്പ ലഭ്യമാക്കാന്‍ ബാങ്കുകള്‍ നടപടിയെടുക്കും. ഇതുള്‍പ്പെടെ ബാങ്കിങ് മേഖലയില്‍ പരിഷ്‌കാര...

കയര്‍തൊഴിലാളിക്ക് പെന്‍ഷനായി ലഭിച്ചത് 3300 രൂപ; മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്ക് പിഴയായി ഈടാക്കിയത് 3050 രൂപ…! ബാങ്കുകളുടെ തീവെട്ടിക്കൊള്ള തുറന്ന് കാട്ടി ധനമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പിഴയീടാക്കല്‍. ധനമന്ത്രി തോമസ് ഐസക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 3300 രൂപയാണ് ആലപ്പുഴ മണ്ണാഞ്ചേരി ആപ്പൂര് ലക്ഷംവീട് കോളനിയിലെ ഹമീദ ബീവിക്ക് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷനായി ലഭിച്ചത്. ഇതില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ...

അടുത്ത ‘പണി’ വരുന്നു..! ഉപയോക്താക്കളെ പിടിച്ചുപറിക്കാന്‍ വീണ്ടും ബാങ്കുകള്‍…

മുംബൈ: എടിഎമ്മുകളുടെ ചെലവ് വര്‍ധിച്ചുവെന്ന പേരില്‍ എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ നീക്കം. എടിഎമ്മുകളുടെ പരിപാലനവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെതുടര്‍ന്ന് സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചെലവ് കൂടിയതാണ്...
Advertismentspot_img

Most Popular

G-8R01BE49R7