Tag: bank

പരസ്യം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ ഇങ്ങനെയിരിക്കും; ബാങ്കിന് കിട്ടിയത് എട്ടിന്റെ പണി

പൗരത്വനിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായി രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ എന്‍പിആറിന്റെ പേരില്‍ ജനങ്ങളുടെ പരക്കംപാച്ചില്‍. അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച തെറ്റിദ്ധാരണ പരന്നതോടെയായിരുന്നു സംഭവം....

മുങ്ങിയവര്‍ക്ക് കുരുക്ക് വീഴുന്നു; യുഎഇയില്‍നിന്ന് 15,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയവരില്‍ ഭൂരിഭാഗവും മലയാളികള്‍

ദുബായിലെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. അതില്‍ 55 ശതമാനം മലയാളികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. അതുകൊണ്ടുതന്നെ യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികള്‍ കുടുങ്ങും. യു.എ.ഇ. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍ പകുതിയിലേറെയും മലയാളികളാണ്. ഇതില്‍ മലപ്പുറം, പാലക്കാട്,...

അഞ്ച് ലക്ഷം നഷ്ട പരിഹാരം നല്‍കാനാവില്ലെന്ന് പറഞ്ഞ ബാങ്കിനോട് 10 ലക്ഷം നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: അവകാശപ്പെട്ട ജോലിക്കായി 18 വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന ഒരു യുവാവിന് ഒടുവില്‍ ആശ്വാസം. യുവാവിന് ജോലിയും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഉത്തരവ് നടപ്പാക്കാതെ ബാങ്ക് വീണ്ടും തുടര്‍ച്ചയായി അപ്പീലുകള്‍ നല്‍കി യുവാവിനെ വീണ്ടും...

വരുന്നത് വന്‍ ബാങ്ക് ലയനം; പത്ത് ബാങ്കുകള്‍ ലയിപ്പിക്കുന്നു

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനപ്രകാരം ലയിപ്പിക്കുന്ന ബാങ്കുകള്‍ ഇവയാണ്: കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ...

അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും

കൊച്ചി: സംസ്ഥാനത്തെ അമ്പതോളം എസ്.ബി.ഐ. ശാഖകള്‍ അടുത്തമാസം പൂട്ടും. ഇതില്‍ കൂടുതലും ഗ്രാമീണമേഖലയിലുള്ളവയാണ്. ഇടപാടുകാരുടെ സേവനം തൊട്ടടുത്ത ശാഖകളിലേക്കുമാറ്റും. ജീവനക്കാരെ പുനര്‍വിന്യസിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പരമാവധി ശാഖകള്‍ കുറയ്ക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. രാജ്യത്താകെ രണ്ടായിരത്തോളം ബാങ്കുകളാണ് ലയനത്തിലൂടെ ഇല്ലാതായത്. ഇതിലൂടെ അരലക്ഷത്തോളം തസ്തിക...

മിനിമം ബാലന്‍സ് ഇല്ലെന്ന പേരില്‍ ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും തട്ടിയെടുത്തത് 10,000 കോടി രൂപ

മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയശേഷം രാജ്യത്തെ 22 പ്രമുഖബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് 10,000 കോടിയോളം രൂപ. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ...

നെയ്യാറ്റിന്‍കര ആത്മഹത്യ; കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ ബാങ്ക് ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: ജപ്തി നടപടിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു...

എടിഎം കാര്‍ഡുകള്‍ യന്ത്രം വലിച്ചെടുത്താല്‍ ബാങ്ക് ഉത്തരവാദിയല്ല

കൊച്ചി: ബാങ്ക് കാര്‍ഡുകള്‍ എ.ടി.എമ്മിലെ യന്ത്രം പിടിച്ചെടുക്കുമ്പോള്‍ അക്കൗണ്ട് ഉടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ബാങ്കുകള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍. കാര്‍ഡ് എ.ടി.എം. പിടിച്ചെടുത്തതിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന മലപ്പുറം ജില്ലാ ഉപഭോക്തൃഫോറം വിധി കമ്മിഷന്‍ റദ്ദാക്കി. പല എ.ടി.എമ്മുകളിലും കാര്‍ഡ് യന്ത്രം വലിച്ചെടുക്കുന്ന രീതിയുണ്ട്....
Advertismentspot_img

Most Popular

G-8R01BE49R7