Tag: amma

സഹകരണമില്ലെങ്കില്‍ രാജിക്കാര്യം ആലോചിക്കുമെന്ന് മോഹന്‍ലാല്‍; ചര്‍ച്ച പുരോഗമിക്കുന്നു, രണ്ടുദിവസത്തിനകം തീരുമാനം; വനിതാ സെല്‍ വരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദീലിപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ താരസംഘടനയായ എ.എം.എം.എയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. താന്‍ താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്...

രാജിവച്ച നടിമാര്‍ എത്തി; ‘അമ്മ’യുടെ ചര്‍ച്ച തുടങ്ങി (വീഡിയോ) ഡബ്ല്യുസിസിയുമായല്ല ചര്‍ച്ചയെന്ന് താരസംഘടന

കൊച്ചി: സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി താരസംഘടനയായ അമ്മയുടെ ചര്‍ച്ച തുടങ്ങി. അമ്മയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നശേഷം ആദ്യം അമ്മയ്ക്ക് കത്ത് നല്‍കിയ അംഗങ്ങളും നടിമാരുമായ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായാണ് ചര്‍ച്ച നടക്കുക. എക്‌സിക്യൂട്ടീവ് യോഗം പൂര്‍ത്തിയായി കഴിഞ്ഞു. രാജിവച്ച മൂന്ന് നടിമാരും യോഗത്തില്‍...

അമ്മ-ഡബ്ല്യു.സി.സി കൂടിക്കാഴ്ച ഇന്ന്; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ നേതൃത്വവും വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച നടക്കും. വൈകുന്നേരം നാലിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചര്‍ച്ച. നടി ആക്രമിക്കപ്പെട്ട...

മാതൃഭൂമിക്കെതിരേ താരസംഘടന; മോഹന്‍ ലാല്‍ രാജിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല; അമ്മയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല; റിപ്പോര്‍ട്ട് പരസ്യം കിട്ടാത്തതിലുള്ള വിദ്വേഷം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വാക്കു തര്‍ക്കവും ചേരിപ്പോരുമുണ്ടായെന്ന വാര്‍ത്തയ്‌ക്കെതിരേ സംഘടന. മാതൃഭൂമി ഇങ്ങനെയൊരു റിപ്പോര്‍ട്ട് ചെയ്യാനുള്ള കാരണവും സംഘടന വ്യക്തമാക്കുന്നു. അമ്മയില്‍ ചേരിപ്പോര് ഉണ്ടായിട്ടില്ലെന്നും മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ തുനിഞ്ഞിട്ടില്ലെന്നും സംഘടന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. മാതൃഭൂമിക്ക് അമ്മയോടുള്ള...

കുറ്റം ചെയ്തില്ലെങ്കില്‍ ദിലീപ് അട്ടിമറി നടത്തുന്നതെന്തിനെന്ന് മോഹന്‍ലാല്‍; അമ്മയില്‍ ചേരിപ്പോര്; മുഖ്യമന്ത്രിക്ക് അയച്ച കത്ത് മുതിര്‍ന്ന നടന്‍ മുക്കി; പ്രതിഷേധിച്ച് ലാല്‍ രാജിക്കൊരുങ്ങി

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കക്ഷിചേരാനുള്ള 'അമ്മ'യുടെ നീക്കത്തിനുപിന്നില്‍ രൂക്ഷമായ ചേരിപ്പോരും വാക്കുതര്‍ക്കവും. വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ സര്‍ക്കാരിന് നല്കിയ കത്ത് പൂഴ്ത്തിയതുമുതല്‍ മോഹന്‍ലാലിന്റെ രാജിഭീഷണിവരെ ചേരിപ്പോര് നീണ്ടു. ജൂലായ് 10ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിനുശേഷം നടന്ന...

അപ്രിയ സത്യങ്ങള്‍ പറയുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നു; നിയമാവലി പൊളിച്ചെഴുതണം: ജോയ് മാത്യു

അപ്രിയ സത്യങ്ങള്‍ തുറന്നുപറയുന്നവര്‍ക്കും ചില കാര്യങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കും സിനിമയില്‍ അവസരം നഷ്ടമാകുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. 'പലര്‍ക്കും ഇഷ്ടമല്ലാത്തകാര്യങ്ങള്‍ വിളിച്ചു പറയുന്നു എനിക്കാണെങ്കില്‍ പറയാതിരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് എന്റെ പ്രതികരണം ഇഷ്ടമാവില്ല. അതിന്റെ ഇഷ്ടക്കേട് അവര്‍ കാണിക്കുന്നു. അതുകൊണ്ടൊന്നും ഞാന്‍...

‘അമ്മ’യുടെ തീരുമാനങ്ങള്‍ ശരിയെന്നു വിശ്വസിക്കുന്നു; കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിവിന്‍ പോളി

താരസംഘടനയായ 'അമ്മ'യെടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നുവെന്ന് യുവനടന്‍ നിവിന്‍ പോളി. 'അമ്മ'യിലെ ഒരു അംഗം എന്ന നിലയില്‍ സംഘടനയുടെ ഭാരവാഹികളുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമല്ലെന്നും അതിനാല്‍ സംഘടനയെക്കുറിച്ചോ അതിന്റെ തീരുമാനങ്ങളെക്കുറിച്ചോ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു...

താരങ്ങള്‍ക്കെതിരെ ‘അമ്മ’യുടെ സര്‍ക്കുലര്‍

കൊച്ചി: വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മ താരങ്ങള്‍ക്കെതിരെയുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. താരങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാകരുതെന്നും പരസ്യപ്രസ്താവന വേണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക് ദോഷമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പരാതികള്‍ ഉള്ളവര്‍ക്ക്...
Advertismentspot_img

Most Popular

445428397