കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണസംഘത്തെ കുഴച്ച് സിസിടിവി. കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ഡ്രൈവർ ഷംസുദ്ധീൻ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലാക്കാൻ കൊണ്ടുപോയെങ്കിലും അദ്ദേഹം വഴിയിൽ ഇറങ്ങുകയാണ് ചെയ്തത്. തിരികെ ഓട്ടോറിക്ഷയിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ വന്നിറങ്ങിയ സ്ഥലത്തും...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
ദിവ്യയുടെ...
തിരുവനന്തപുരം: കണ്ണൂരിലെ ചെങ്ങളായിയിൽ പെട്രോൾ എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട് പരിശോധനയുമായി പെട്രോളിയം മന്ത്രാലയം. പമ്പിന് വിവിധ അനുമതികൾ കിട്ടിയതിൽ ക്രമക്കേട് ഉണ്ടോയെന്ന് അന്വേഷിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം.
യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് അഡീഷനൽ...
കണ്ണൂർ: ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിയുന്നു. കൈക്കൂലി വാങ്ങിയതിൽ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലൻസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്നാണ് ആക്ഷേപം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ നവീൻ ബാബുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.
എഡിഎം നവീൻ...
കണ്ണൂർ: എഡിഎം നവീൻ ബാബു തിങ്കളാഴ്ച ഓഫിസിലെത്തിയത് പതിവിലും സന്തോഷത്തോടെയായിരുന്നു. മുഖത്ത് ആ സന്തോഷം വ്യക്തമായിരുന്നു. കാരണം ഇന്ന് നാട്ടിലേക്കു സ്ഥലം മാറിപ്പോകുന്നതിന്റെ ദിവസമാണ്. കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച വിടുതൽവാങ്ങി പോകേണ്ടതായിരുന്നു. എന്നാൽ നവരാത്രി പൂജയോടനുബന്ധിച്ച് 11ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ വിടുതൽ...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി കോൺഗ്രസ്. അനുമതി അപേക്ഷ നൽകിയ പെട്രോൾ പമ്പിൽ പി.പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തമെന്ന് കോൺഗ്രസ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരനാണെന്നും സിപിഐഎമ്മിലെ ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്നും...
കണ്ണൂർ: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകുന്നതിനായി പമ്പുടമയിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്തുവന്നു. കണ്ണൂർ നിടുവാലൂരിൽ ടി.വി.പ്രശാന്തൻ എന്നയാളിൽനിന്ന് പമ്പ് ഔട്ട്‌ലെറ്റിന്റെ എൻഒസി ലഭിക്കുന്നതിന് ഒരു ലക്ഷം...