നുണപ്രചാരണങ്ങൾ പൊളിയുന്നു..!! അന്വേഷണം നടത്തിയിട്ടില്ലെന്ന് വിജിലൻസ്..!!! മുഖ്യമന്ത്രിക്ക് നൽകിയ പരാതിയും തട്ടിപ്പ്…!! അഴിമതി ആരോപണ പരാതിയിൽ അടിമുടി ദുരൂഹത…!!!

കണ്ണൂർ: ജീവനൊടുക്കിയ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെതിരെയുള്ള നുണപ്രചാരണങ്ങൾ പൊളിയുന്നു. കൈക്കൂലി വാങ്ങിയതിൽ അന്വേഷണമെന്ന പ്രചാരണം തെറ്റെന്ന് വിജിലൻസ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് നൽകിയ പരാതി തട്ടിക്കൂട്ടിയതെന്നാണ് ആക്ഷേപം. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ നവീൻ ബാബുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് കൈക്കൂലി പരാതി നൽകിയെന്ന അവകാശവാദം പെട്രോൾ പമ്പിന് എൻഒസി നേടിയ ടി വി പ്രശാന്തൻ ഉന്നയിച്ചത്. ഈ മാസം ആറിന് കൈക്കൂലി നൽകിയെന്നും എട്ടാം തീയതി എൻഒസി ലഭിച്ചെന്നും വാദം. പത്താം തീയതി മുഖ്യമന്ത്രിക്ക് പരാതി അയച്ചു. എന്നാൽ പരാതി നൽകിയതിന്റെ തെളിവുകളില്ല. വിജിലൻസ് കണ്ണൂർ യൂണിറ്റിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി.

ആരുടെയും മൊഴി രേഖപ്പെടുത്തുകയോ പ്രാഥമിക അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. വിഷയത്തിൽ അന്വേഷണം തുടങ്ങിയെന്ന പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്. അഴിമതി ആരോപണ പരാതിയിൽ അടിമുടി ദുരൂഹത. മരണത്തിന് പിന്നാലെ തയ്യാറാക്കിയ തട്ടിക്കൂട്ട് പരാതിയെന്ന് പ്രതിപക്ഷ ആരോപണം. നവീൻ ബാബുവിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ പോലീസിൽ പരാതി നൽകി.

2011-ല്‍ ഒരു സ്ഥാനാര്‍ഥിയായി ഞാന്‍ വരുമ്പോള്‍ ഇതിലും വലിയ കോലാഹലം ആയിരുന്നു…!!! അന്ന് ഞാന്‍ അനുഭവിച്ച സമ്മര്‍ദം ചെറുതൊന്നുമല്ല…!! എന്നിട്ടും ചേര്‍ത്തുപിടിച്ച ജനതയാണ് പാലക്കാട്ടേതെന്ന് ഷാഫി പറമ്പിൽ…!

മെസ്സി വിരമിക്കുന്നു…? സൂചന നൽകി താരത്തിൻ്റെ വാക്കുകൾ…, ഇവ എന്റെ അവസാന മത്സരങ്ങളായിരിക്കുമെന്ന് എനിക്കറിയാം.., ഞാന്‍ ഇതെല്ലാം ആസ്വദിക്കുകയാണ്. ഞാന്‍ എന്നത്തേക്കാളും കൂടുതല്‍ വികാരാധീനനാണ്..!!

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് രംഗത്തെത്തിയിരുന്നു.  ടിവി പ്രശാന്തൻ ദിവ്യയുടെ ബിനാമി. ദിവ്യയുടെ ഭർത്താവിനും ചില ഡിവൈഎഫ്ഐ സിപിഐഎം നേതാക്കൾക്കും പെട്രോൾ പമ്പ് സംരംഭത്തിൽ പങ്കാളിത്തമെന്നും ആരോപണം. സംസ്ഥാന വ്യാപകമായി രാഷ്ട്രീയ ഭേദമില്ലാതെ സർവീസ് സംഘടനകൾ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. സിപിഐഎം അനുകൂല സർവീസ് സംഘടനയും കണ്ണൂരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.

തിങ്കളാഴ്ച സന്തോഷത്തോടെ ഓഫീസിലെത്തി..!! അവസാന ജോലികൾ ചെയ്തു തീർത്തു..!! വെള്ളിയാഴ്ച പോകാനിരുന്നത് മാറ്റിവച്ചതായിരുന്നു…; ജീവനൊടുക്കിയത് പുലർച്ചെ..!!! 5മണിക്ക് സഹപ്രവർത്തകരിലൊരാൾക്ക് മെസേജ് അയച്ചു…!! വീടിൻ്റെ വാതിൽ അടച്ചിരുന്നില്ല.., ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു…!! അന്ന് നടന്നത് ഇതാണ്…

Vigilance says no enquiry done against ADM Naveen babu
ADM Naveen Babu Death naveen babu vigilance

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7