പി.പി ദിവ്യയുടെ ഭർത്താവിൻ്റേതാണ് പെട്രോൾ പമ്പ്…!! പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരൻ…!!! സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ആരോപണം…!!!

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി കോൺ​ഗ്രസ്. അനുമതി അപേക്ഷ നൽകിയ പെട്രോൾ പമ്പിൽ പി.പി ദിവ്യയുടെ ഭർത്താവിന് പങ്കാളിത്തമെന്ന് കോൺഗ്രസ് ആരോപിച്ചു. പരാതിക്കാരനായ പ്രശാന്ത് വെറും ബിനാമിക്കാരനാണെന്നും സിപിഐഎമ്മിലെ ചില നേതാക്കൾക്കും പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.

നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതാക്കൾക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും പെട്രോൾ പമ്പിൽ പങ്കുണ്ട്. എല്ലാവരും ചേർന്നുള്ള കൂട്ടുബിസിനസായിരുന്നു അത്. ഒരു പെട്രോൾ പമ്പിന്റെ വിഷയത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിനാണ് ഇത്രയും വികാരം കൊള്ളുന്നതെന്ന് ഡിസിസി പ്രസിഡന്റ് ചോദിച്ചു.

ഷാഫി പറമ്പിലിന്റെ സമ്മർദം…!!! പാലക്കാട് കോൺഗ്രസിൽ അടി തുടങ്ങി…!!! രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ..!! വാർത്താസമ്മേളനം വിളിക്കും…

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ താത്പര്യം പരിശോധിച്ചാൽ പിപി ദിവ്യയുടെ ഭർത്താവും പരാതിക്കാരനായ പ്രശാന്തിനും ഒരേപോലെയുള്ളവരാണെന്ന് കാണാൻ കഴിയുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. സർക്കാർ ജീവനക്കാരനായ പ്രശാന്തിന് എങ്ങനെയാണ് പമ്പ് കൊടുക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഒരുപാട് മറിമായങ്ങൾ നടക്കുന്നുണ്ടെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.

ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആർത്തവ അവധി എടുത്തോ എന്ന് ജീവനക്കാരൻ…!!! വിവരാവകാശ പ്രകാരം അപേക്ഷ നൽകി…!! പുതിയ വിവാദം, സമരം..!!!

Congress allegation against PP Divya in ADM Naveen Babu Death
ADM Naveen Babu Death congress kannur naveen babu pp divya

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7