Tag: accident

കൂട്ടുകാർക്ക് പിന്നാലെ ആൽവിനും യാത്രയായി, കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥികൂടി മരിച്ചു, അപകടത്തിൽ ​ഗുരുതരമായി പരുക്കുപറ്റിയ ആൽവിൻ പോളിട്രോമാ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു

ആലപ്പുഴ: കളർകോട് വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെയെണ്ണം ആറായി. ഗുരുതരമായി പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം...

കെഎസ്ആർടിസി ഡ്രൈവറും പ്രതി..!!! മഴയും വെളിച്ചക്കുറവും, ഏഴു പേർ സഞ്ചരിക്കേണ്ട വാഹനത്തിൽ 11 പേർ..!! ഓടിച്ചയാള്‍ക്ക് അഞ്ച് മാസത്തെ മാത്രം ഡ്രൈവിങ് പരിചയം, വാഹനത്തിന് 14 വർഷത്തെ കാലപ്പഴക്കം- കളർകോട് അപകട റിപ്പോർട്ട്

ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ റിപ്പോർട്ട് മോട്ടോര്‍ വാഹനവകുപ്പ് സമർപ്പിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കു ആലപ്പുഴ ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോർട്ടിൽ അപകടത്തിനു പ്രധാനമായും നാല് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്- മഴമൂലം റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴുപേര്‍ യാത്ര ചെയ്യേണ്ട...

ഒന്നര മാസം മുൻപ് സന്തോഷത്തോടെ യാത്രയാക്കിയ പൊന്നു മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി അച്ഛൻ മുഹമ്മദും അമ്മ മുംതാസും, ചേട്ടനെ ഒരു നോക്ക് കാണാനാകാതെ നാലാം ക്ലാസുകാരൻ അഷ്ഫാക്, വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി...

കൊച്ചി: ഒന്നര മാസം മുൻപ് സന്തോഷത്തോടെ വീട്ടിൽ നിന്നുമിറങ്ങിയ മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങി അച്ഛൻ പി മുഹമ്മദ് നസീറും, അമ്മ മുംതാസ് ബീഗവും. ആലപ്പുഴ കളർകോട് അപകടത്തിൽ മരിച്ച ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാര ചടങ്ങുകൾ എറണാകുളം സെൻട്രൽ ജുമാ...

അ‍ഞ്ചുപേരുടെ മരണത്തിലേക്ക് നയിച്ചത് റോഡിലേക്ക് വീണ മരച്ചില്ല- ദൃക്സാക്ഷി, റോഡിൽ എന്തോ വീഴുന്നതു കണ്ട് കാർ വെട്ടിക്കുകയായിരുന്നെന്ന് വാഹനമോടിച്ച വിദ്യാർഥിയും

ആലപ്പുഴ: കളർകോട് അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായത് ആ സമയത്ത് റോഡിലേക്ക് വീണ മരച്ചില്ലയെന്ന് ദൃക്സാക്ഷി. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഞ്ജുവെന്ന വീട്ടമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിന് മുമ്പേ റോഡിൽ മരച്ചില്ല വീണുകിടക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട കാർ വരുമ്പോഴും ഒരു മരച്ചില്ല...

കളിച്ച് ചിരിച്ചു നടന്നുപോയ ക്യാംപസ് മുറ്റത്ത് ചേതനയറ്റ് ആ അഞ്ചു പേർ, വിങ്ങിപ്പൊട്ടി അധ്യാപകരും സഹപാഠികളും

ആലപ്പുഴ: ഒന്നര മാസമേ ആയുള്ളുവെങ്കിലും ഒരുമിച്ച് പഠിച്ച അഞ്ചുപേർ, കളിച്ച് സൊറ പറഞ്ഞ് പോയവർ ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും ചേതനയറ്റ ശരീരമായി ആ ക്യാംപസ് മുറ്റത്ത്... വിങ്ങിക്കരയുകയായിരുന്നു തങ്ങളുടെ സഹപാഠികളുടെ ചേതനയറ്റ ശരീരം പൊതു ദർശനത്തിനു വച്ചപ്പോൾ. കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് മെഡിക്കൽ...

കാർ ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ടിരുന്നു, പെട്ടെന്ന് സ്പീഡ് കുറച്ച് ബ്രേക്ക് പിടിച്ചെങ്കിലും അപ്പോഴേക്കും ഇടിച്ചുകയറിയിരുന്നു, കാറിന് സ്പീഡ് ഉണ്ടായിരുന്നു എന്നാൽ അമിത വേ​ഗത്തിലായിരുന്നില്ല- കെഎസ്ആർടിസി ഡ്രൈവർ

ആലപ്പുഴ: കാർ ഓവർടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. അപ്പോഴേക്കും ബസിന്റെ വേഗത കുറയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ കാർ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് കളർകോട് വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും കണ്ടക്ടറും. 'കാർ ഓവർടേക്ക് ചെയ്ത് വരികയായിരുന്നു. അവർ ഓവർടേക്ക് ചെയ്തത് ഞാൻ...

ഡിഎസ്പിയായി ആദ്യ നിയമനം, ചുമതലയേൽക്കാൻ പോകവെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട് യുവ ഐപിഎസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം, അപകടം കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞ്

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ട് ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് ദാരുണാന്ത്യം. 2023 ബാച്ച് കര്‍ണാടക കേഡര്‍ ഓഫീസര്‍ ഹര്‍ഷ് ബര്‍ധനാ (27)ണ് വാഹനാപകടത്തലിൽ മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. കര്‍ണാടക പോലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രൊബേഷണറി ഡിഎസ്പിയായി ചുമതലയേറ്റെടുക്കാന്‍ ഹോലേനരസിപുറിലേക്കുള്ള യാത്രയിലായിരുന്നു...

നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: തൃശൂർ നാട്ടിക ദേശീയപാതയിൽ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ച സംഭവം നടന്ന് ദിവസങ്ങൾ കഴിയും മുൻപേ വീണ്ടും ലോറിയപകടം. ഇറച്ചിക്കോഴികളുമായി വന്ന ലോറി നിയന്ത്രണം വിട്ട് ചിറ്റൂരിൽ ബസ് സ്റ്റോപ്പിൽ...
Advertismentspot_img

Most Popular

G-8R01BE49R7