Category: BREAKING NEWS

ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പ്, താമര വിരിയിക്കാന്‍ ശ്രീധരന്‍ പിള്ളയില്ല, കുമ്മനം ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. എന്‍ഡിഎ സഥാനാര്‍ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നാണ് സുചന. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചതോടെയാണ് കുമ്മനത്തിന്റെ...

വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസ്, അമല പോളിനെ അറസ്റ്റ് ചെയ്തു…

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. ക്രൈബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് അമലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ

മദ്യം വില്‍ക്കലല്ല സര്‍ക്കാരിന്റെ പണി.. തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി...

മോദിയുടെ കൂടെ വിദേശപര്യടനത്തിന് പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണം; പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യവിവരാവകാശ കമ്മീഷ്ണറുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിദേശപര്യടനങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പം പോകുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറിന്റെ നിര്‍ദേശം. 'ദേശ സുരക്ഷ'യുടെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കമ്മീഷന്റെ നിര്‍ദ്ദേശം. അതേ സമയം പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും അതുമായി ബന്ധപ്പെട്ട്...

ജീവിച്ചിരിക്കുന്നവരുടെ അവയവദാനം ഇനിമുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍… തുടര്‍ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും!!

തിരുവനന്തപുരം: ഇനി മുതല്‍ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍. ജീവിച്ചിരിക്കുമ്പോള്‍ അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ അവയവ ദാനത്തിനായി ഓണ്‍ലൈന്‍ രജിസ്ട്രി തയാറാക്കുന്നു. അവയവദാനത്തിന് തയാറാകുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയുള്‍പ്പെടെയുള്ള മാര്‍ഗരേഖയ്ക്ക് അവയവദാന അഡൈ്വസറി...

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളി; നീക്കത്തിലൂടെ പുറത്ത് വരുന്നത് ഇടതുമുന്നണിയുടെ കപട മുഖമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ശശീന്ദ്രനെതിരെ തുറന്നടിച്ചത്. ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ...

മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശാ ശരത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍!! നടി ആവശ്യപ്പെട്ടത് ദുബൈയില്‍ നിന്ന് ബിസിനസ് ക്ലാസ് ടിക്കറ്റ്!

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ മുഖ്യാതിഥിയായി സിനിമാ നടി ആശാ ശരത്തിനെ ദുബായിയില്‍ നിന്ന് കൊണ്ടുവരാന്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ലക്ഷങ്ങള്‍. തിരുവല്ലത്തെ ചിത്രാഞ്ജലിയില്‍ ഒരുക്കിയ പ്രത്യേക സ്റ്റുഡിയോയില്‍ ഓരോ...

ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി ‘വികലാംഗന്‍’ ഇല്ല… പകരം ‘ദിവ്യാംഗ്’ മാറ്റം ഫെബ്രുവരി ഒന്നുമുതല്‍

ന്യൂഡല്‍ഹി: കണ്‍സെഷന്‍ ഫോമിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പുതിയ പദങ്ങളേര്‍പ്പെടുത്താന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. 'വികലാംഗന്‍' എന്ന വാക്കിന് പകരം 'ദിവ്യാംഗ്' എന്നാകും ഇനി റെയില്‍വേയില്‍ ഉപയോഗിക്കുക. 'ദൈവത്തിന്റെ ശരീരം' എന്നര്‍ത്ഥം വരുന്ന 'ദിവ്യാംഗ്' എന്ന പദമാണ് 'വികലാംഗര്‍ക്ക്' പകരം ഉപയോഗിക്കുക. രണ്ടു വര്‍ഷം...

Most Popular

G-8R01BE49R7