ഹിന്ദു വിശ്വാസത്തെയും സനാതനധര്‍മ്മത്തെയും അവഹേളിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന..!!! മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ..? സനാതന ധർമ്മ പരാമർശം ദേശീയ തലത്തിലെത്തിച്ച് ബിജെപി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. തീവ്ര നിലപാടുകാരുടെ വോട്ട് തിരിച്ചുപിടിക്കാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം സനാതന ധര്‍മ്മ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നും സനാതനധര്‍മ്മത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത ബിജെപി ചര്‍ച്ചകള്‍ ദേശീയതലത്തില്‍ വരെ എത്തിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന, ഹിന്ദു വിശ്വാസത്തെയും സനാതനധര്‍മ്മത്തെയും അവഹേളിക്കുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനെവാല വിമര്‍ശിച്ചു.

മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പൂനെവാല വെല്ലുവിളിച്ചു. വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് കെപിസിസി അധ്യക്ഷൻ പിന്തുണ നൽകുകയും ചെയ്തു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയും പ്രധാനമന്ത്രി അടക്കം രംഗത്തുവരികയും ചെയ്തിരുന്നു.

തീവ്ര ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണ്…!!! മനഃപൂർവം മതവർഗീയത ഉണ്ടാക്കുന്നു… മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്നിവയിൽ കൂടുതലും വർഗീയ വാദികൾ അല്ല..!!! ആരിഫ് മുഹമ്മദ് ഖാൻ ആകെ ഒരു സത്യം മാത്രമാണ് പറഞ്ഞതെന്നും വിജയരാഘവൻ…

‘ജോസഫ് വിജയ്’ എന്ന് പ്രത്യേകം അഭിസംബോധന ചെയ്ത് തമിഴ്നാട് ഗവർണർ…!!! വിജയ്‌ക്ക് ഫാസിസവും പായസവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവില്ലെന്ന് രാജീവ് ഗാന്ധി…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7