ന്യൂഡല്‍ഹി: ഒരാളുടെ അന്തസിനെയും വ്യക്തിപരമായ ഇടത്തെയും അവഹേളിക്കാതെ ഒരാള്‍ക്കു മറ്റൊരാളുടെ കാഴ്ചപ്പാടുമായി വിയോജിക്കാനും ചരിത്രപരമായ കാര്യങ്ങളില്‍ എതിരഭിപ്രായം പ്രകടിപ്പിക്കാനും സാധിക്കുമ്പോഴാണ് പൗരബോധമുള്ള രാഷ്ട്രം ഉണ്ടാകുകയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരബോധമുള്ള ജനങ്ങളാണ് പൗരബോധമുള്ള രാഷ്ട്രം നിര്‍മിക്കുക....
റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി.
മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്ത മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് പത്മഭൂഷണ്‍ ലഭിച്ചു.
വിതുര...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്തെത്തി. സി.പി.എം സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് പാര്‍ട്ടിയിലെ അംഗങ്ങളെ വ്യക്തിപരമായി അവഹേളിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ചില മാദ്ധ്യമങ്ങള്‍...
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ ആറു കോടി രൂപ കിളിമാനൂര്‍ സ്വദേശിക്ക്. നഗരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം രത്‌നാകരന്‍ പിള്ളയാണ് ആറു കോടി രൂപയുടെ സമ്മാനത്തിന് അര്‍ഹനായത്. എല്‍ഇ 261550 നന്പര്‍ ടിക്കറ്റിനാണ് സമ്മാനം.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി ദൃശ്യങ്ങള്‍ കൈമാറണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നകിനായി കേസ് മാറ്റിവെച്ചു....