Category: BREAKING NEWS

കാലിത്തീറ്റ കുംഭകോണ കേസ്, ലാലുവിന്റെ ശിക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി

കാലിത്തീറ്റ കുംഭകോണ കേസിന്റെ ശിക്ഷാവിധി റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി നാളത്തേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വെയ്ക്കുന്നത്.ബുധനാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന്...

ടിപി വധക്കേസ് അട്ടിമറിച്ച് ഒത്തുതീര്‍പ്പുണ്ടാക്കി എന്ന ആരോപണം: വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

തൃത്താല: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവാണ് പരാതിക്കാരന്‍. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ്...

ഫോണ്‍കെണി കേസില്‍ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചതാണ് ശശീന്ദ്രന് തിരിച്ചടിയായിരിക്കുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പാണ് നീക്കം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു....

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ അധികാരമുണ്ട്; കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജീവിതത്തില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്നും കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ട്. മതപരമായ...

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്ന് കായലില്‍ തള്ളി

ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്....

നികുതി വെട്ടിപ്പ്: നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേട്; അമല പോളിന്റെ വാദം തെറ്റ്, ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ നടി അമല പോളിന്റെ വാദം തെറ്റാണെന്ന് ക്രൈംബ്രാഞ്ച്. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജരേഖ ചമച്ചാണെന്നും കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അമലയും വീട്ടുടമയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമലയുടെ വാദം തെറ്റാണെന്ന്...

എസ്.ബി.ഐ മിനിമം ബാലന്‍സ് പരിധി കുറയ്ക്കാനൊരുങ്ങുന്നു; നീക്കം വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്‌സ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറച്ചേക്കും. വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ട് ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു ഒന്നാംസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാസത്തില്‍ ശരാശരി...

രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് (159 ലീറ്റര്‍) 68.13 ഡോളറായി. 2015ല്‍ വില ബാരലിന് 68.19 ഡോളറായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി...

Most Popular

G-8R01BE49R7