Category: BREAKING NEWS

കെഎസ്ആര്‍ടിസിയിലെ നില്‍പ് യാത്ര;ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി യാത്ര ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാന്‍ മോട്ടോര്‍വാഹന ചട്ടം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇതോടെ ഒരു നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. അടുത്ത ആഴ്ച...

റേഡിയോ ജോക്കിയുടെ കൊലപാതകം; അഞ്ചുപേര്‍ കസ്റ്റഡിയില്‍; ഖത്തറിലെ കാമുകിയെ നാട്ടിലെത്തിക്കാന്‍ നീക്കം

കിളിമാനൂര്‍: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍സംഘം സഞ്ചരിച്ച കാറിനെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചെന്നു സൂചന. വണ്ടി മുന്‍പ് കൈമാറിയ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഈ വഴിത്തിരിവ് ക്വട്ടേഷന്‍ സംഘത്തിലേക്ക് ഉടന്‍ പൊലീസിനെ നയിക്കുമെന്നാണു സൂചന. ഖത്തറിലെ വനിതാ...

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണബാങ്കുകളെ കബളിപ്പിച്ച് ഇരട്ടിപെന്‍ഷന്‍ വാങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരില്‍ ചിലര്‍ സഹകരണബാങ്കുകളെ കബളിപ്പിച്ച് ഇരട്ടിപെന്‍ഷന്‍ വാങ്ങി. ഒന്നിലധികം സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങി പെന്‍ഷന്‍ രേഖകള്‍ ഹാജരാക്കി കുടിശ്ശിക കൈപ്പറ്റുകയായിരുന്നു. ഒരാള്‍ ഒന്നിലധികംതവണ പെന്‍ഷന്‍ കുടിശ്ശിക വാങ്ങുന്നത് തടയാനുള്ള സംവിധാനം കെ.എസ്.ആര്‍.ടി.സി.ക്കോ സഹകരണബാങ്കുകള്‍ക്കോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ പേരിലും പെന്‍ഷന്‍ പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍...

രാജ്യത്തിന്റെ നിയമങ്ങള്‍വച്ച് സഭാ നിയമത്തില്‍ ഇടപെടരുത്; കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാനാവുമെന്ന് കരുതേണ്ട : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

ആലപ്പുഴ: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെയായിരുന്നു മാര്‍...

കാസര്‍ഗോഡ്- തിരുവനന്തപുരം സമാന്തരപാതയ്ക്ക് സംയുക്ത പഠനം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍

തിരുവന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായി മൂന്നും നാലും പാത പണിയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം സംബന്ധിച്ച് സംയുക്ത പഠനം നടത്താന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. നിര്‍ദിഷ്ട പദ്ധതി...

കേരളത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പൂജപ്പുര സ്വദേശിക്ക് നഷ്ടപ്പെട്ടത് 88,516 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പേയ്പാല്‍ എന്ന വാലറ്റിലേക്കാണു പണം പോയതെന്നാണു...

സമരം അവസാനിപ്പിച്ച് അണ്ണാ ഹസാരെ

ദില്ലി രാംലീല മൈതാനിയില്‍ അണ്ണാ ഹസാരെ നടത്തിയ സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും കൃഷി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായ നടത്തിയ കൂടിക്കാഴ്ചയ്ക്ക പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു രാം ലീല മൈതാനിയില്‍ അണ്ണാ ഹസാരെ വീണ്ടും അനശ്ചിത കാല...

വ്യാജ ബിരുദം, രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിന്റെ സര്‍ക്കാര്‍ ജോലി തെറിച്ചു

തിരുവനന്തപുരം: കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്നു പുറത്താക്കി. സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് രോഹന്‍ പ്രേമിനെ പുറത്താക്കിയത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസില്‍ (ഏജീസ് ഓഫിസ്) ഓഡിറ്റര്‍ തസ്തികയിലേറ്റിരുന്നു രോഹന്റെ നിയമനം. ഏജീസ് ഓഫിസിന്റെ...

Most Popular

G-8R01BE49R7