Category: BREAKING NEWS

പെസഹ ബുധന് കുമ്പസരിക്കാന്‍ അവധി വേണമെന്ന് പിസി ജോര്‍ജ്ജ്, ഭരണ പ്രതിപക്ഷ അംഗങ്ങുടെ പൂര്‍ണ പിന്തുണ

തിരുവനന്തപുരം: കുമ്പസാരിക്കാന്‍ അവധി വേണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ്ജ് എംഎല്‍എ. പെസഹ ബുധന് നിയമസഭയ്ക്ക് അവധി കൊടുക്കണമെന്നും തനിക്ക് കുമ്പസാരിക്കാന്‍ പോകണമെന്നുമായിരുന്നു പിസിയുടെ ആവശ്യം. പാപങ്ങളേറ്റു പറയാന്‍ പിസി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്തു. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി...

കോട്ടയത്ത് ഏഴുപേരുമായി അമിതവേഗത്തില്‍ എത്തിയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണ അന്ത്യം

കോട്ടയം: മേലുകാവിനു സമീപം ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുട്ടം ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളായ അനന്ദു, അലന്‍ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെയും അലനെയും ഈരാറ്റുപേട്ട റിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെ...

എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാന്‍ 50,000 രൂപയും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ വിമാന യാത്രയ്ക്കുള്ള ആനുകൂല്യവും അനുവദിച്ചു. പ്രതിവര്‍ഷം 50,000 രൂപയുടെ വിമാനയാത്ര ആനുകൂല്യമാണ് നല്‍കുന്നത്. ബില്ലില്‍ ഭേദഗതിവരുത്തിയാണ് പുതിയ ആനുകൂല്യം നല്‍കുന്നത്. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനുള്ള ബില്ലും നിയമസഭ പാസാക്കി....

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്നു യാത്ര വേണ്ട, ഹൈക്കോടതി വിലക്കി

കൊച്ചി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോവുന്നത് ഹൈക്കോടതി വിലക്കി. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്നു യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. സീറ്റുകള്‍ക്കനുസരിച്ചു മാത്രമേ ബസുകളില്‍ യാത്രക്കാരെ കയറ്റാവൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ്...

അഭയ കേസ് വിചാരണയ്ക്ക് സ്റ്റേ ഇല്ല, ഹര്‍ജിയില്‍ വിശദമായ വാദം അടുത്തമാസം

കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ വിചാരണയ്ക്ക് സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും തങ്ങളെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹരജിയിലാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഹരജിയില്‍ വിശദമായ വാദം...

വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു!!! പിന്തുണയുമായി ആരാധകര്‍

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് നടനും സംവിധായകനും ഗായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ സ്വകാര്യ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്നറിയിച്ച ഫര്‍ഹാന്‍ തന്റെ വേരിഫൈഡ് പേജ് പ്രവര്‍ത്തനഹരിതമാക്കില്ലെന്നും...

ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പോലീസ് പ്രചരിപ്പിച്ചതായി പരാതി; വീഡിയോ പ്രചരിച്ചത് മദ്യപിച്ച് ലക്കുകെട്ട സ്ത്രീ എന്ന നിലയില്‍

ആലപ്പുഴ: കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറിന്റെ നഗ്നവീഡിയോ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി പരാതി. ആലപ്പുഴ സൗത്ത് പൊലീസിനെതിരെയാണ് ആരോപണം. സ്റ്റേഷനില്‍ വെച്ചെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പൊലീസുകാരാണെന്നാണ് ആരോപണം. മൊബൈലില്‍ ചിത്രീകരിച്ച സ്റ്റേഷനകത്തെ ദൃശ്യങ്ങളാണ് പൊലീസുകാര്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്ജന്‍ഡറുടെ...

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് നടപടികള്‍ ആരംഭിക്കുന്നത്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ...

Most Popular

G-8R01BE49R7