കേരളത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പൂജപ്പുര സ്വദേശിക്ക് നഷ്ടപ്പെട്ടത് 88,516 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്.

ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പേയ്പാല്‍ എന്ന വാലറ്റിലേക്കാണു പണം പോയതെന്നാണു സന്ദേശത്തില്‍ വ്യക്തമാകുന്നത്.

താന്‍ പിന്‍വലിക്കാതെ, ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം എത്തുകയായിരുന്നു. പേപാല്‍ വാലറ്റിലൂടെയാണ് പണം പോയത്.സൈബര്‍ സെല്ലിലും ബാങ്കിലും പരാതി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7