പത്തനംതിട്ട: പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നു പരാതി. ശിശുക്ഷേമ സമിതിയോടു പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഒരു പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പ്രതികൾ ലൈംഗിക ചൂഷണത്തിനിരയാക്കി. പ്രാഥമിക പരിശോധനയിൽതന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളുണ്ടാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു.