Category: BREAKING NEWS

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങി; മാനസിക വെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു

എറണാകുളം: കെ.എസ്.ആര്‍.ടി.സിയുടെ കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന് മരുന്ന് വാങ്ങാന്‍ പണമില്ലാതെ വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് പെന്‍ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്. ഭര്‍ത്താവ് മാധവന്‍ ഏട്ടു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു...

ഇന്ത്യയെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.. ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിവേകാനന്ദ വചനം പ്രാവര്‍ത്തികമാക്കണമെന്നും മോദി

ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരക്കാര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടിയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി. പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നതായും യുവാക്കളെ...

മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ല; കായംകുളം എം.എല്‍.എ പ്രതിഭാ ഹരി വിവാഹ മോചനം തേടി കോടതിയില്‍

ആലപ്പുഴ: ഏക മകനെ ഭര്‍ത്താവ് അന്വേഷിക്കുന്നില്ലെന്നു കാട്ടി കായംകുളം എംഎല്‍എ യു.പ്രതിഭാ ഹരി വിവാഹമോചനം തേടി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്‍.ഹരിയില്‍നിന്നു വിവാഹമോചനം തേടി പ്രതിഭ നല്‍കിയ ഹര്‍ജിയില്‍ ഇന്നലെ നടന്ന കൗണ്‍സിലിങ് തീരുമാനമാകാതെ പിരിഞ്ഞു. പത്ത് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു...

‘ജയിലിനുള്ളിലേക്ക് ബീഡിയും കഞ്ചാവും മദ്യവും എത്തിച്ചില്ല, സഹതടവുകാരന് മര്‍ദ്ദനം’; ടി.പി വധക്കേസ് പ്രതി അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിയില്‍ മൂന്നാഴ്ചക്കകം അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്...

ജനതാദള്‍ യുവിന് അഭയം കൊടുത്തതിന് കിട്ടിയ ശിക്ഷയാണ് ഇത്, യുഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെ ചെന്നിത്തല രംഗത്ത്

തിരുവന്തപുരം: ജെഡിയു യുഡിഎഫ് വിട്ടത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി വിട്ടതെന്നാണ് വീരേന്ദ്രകുമാര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ സീറ്റുകള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മുന്നണി വിടുന്ന രാജ്യത്തെ ആദ്യ പാര്‍ട്ടിയാകും ജനതാദള്‍ യുഎന്നും ചെന്നിത്തല...

അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്, ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവം ഗൗരവതരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി. ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാല് ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നത്. ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോള്‍...

കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ വലിയ നഷ്ടമുണ്ടായത് ജനതാദളിനാണ്, എല്‍ഡിഎഫിലേക്ക് പോകുന്നത് നേട്ടം പ്രതീക്ഷിച്ചല്ലെന്ന് വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: യുഡിഎഫ് വിടുമ്പോള്‍ ജനതാദള്‍ യു അവരോട് നന്ദികേട് കാണിച്ചിട്ടില്ലെന്ന് എംപി വീരേന്ദ്രകുമാര്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും പകരം വലിയ നഷ്ടമുണ്ടായത് ജനതാദളിനാണെന്നും വീരന്‍ പറഞ്ഞു. ഇടതുപക്ഷമുന്നണിയുമായി സോഷ്യലിസ്റ്റുകളായ ഞങ്ങള്‍ക്ക് വൈകാരികവും വൈചാരികവുമായ ബന്ധമാണുള്ളത്. അത് യുഡിഎഫില്‍ നിന്നാല്‍ കിട്ടില്ലെന്നും വീരേന്ദ്രകുമാര്‍...

അസാധാരണമായ സംഭവവികാസങ്ങള്‍ക്ക് താല്‍ക്കാലിക ശമനം, സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു: ചീഫ് ജസ്റ്റിസ് ഇന്ന് മാധ്യമങ്ങളെ കാണില്ല

ന്യൂഡല്‍ഹി: അസാധാരണമായ സംഭവവികാസങ്ങള്‍ക്കു ശേഷം സുപ്രിം കോടതി നടപടികള്‍ പുനഃരാരംഭിച്ചു. അതേസമയം, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് മാധ്യമങ്ങളെ കാണില്ല. നേരത്തെ അദ്ദേഹം ഉച്ചക്ക് മാധ്യമങ്ങളെ കാണുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം...

Most Popular

G-8R01BE49R7